DCBOOKS
Malayalam News Literature Website

കഥാകൃത്ത് ആര്‍ ജയകുമാര്‍ അന്തരിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല ജീവനക്കാരനും ചെറുകഥാകൃത്തുമായ ആര്‍ ജയകുമാറിനെ(43) സര്‍വ്വകലാശാലാ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇദ്ദേഹത്തെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടത്. തലയ്ക്കു പിന്നില്‍ മുറിവുണ്ട്.

സര്‍വ്വകലാശാലാ പരീക്ഷാഭവനിലെ ബി.കോം സെക്ഷന്‍ ഓഫീസറാണ്. ആനുകാലികങ്ങളില്‍ ചെറുകഥകളെഴുതാറുള്ള ജയകുമാറിന്റെ ചെഗുവേരയുടെ അസ്ഥി എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജയകുമാറിന്റെ ചെറുകഥാസമാഹാരമാണ് ചെഗുവേരയുടെ അസ്ഥി.

മാതൃഭൂമി ആഴ്ചപ്പതിപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ കോളേജ് വിഭാഗത്തില്‍ കഥക്ക് രണ്ടുതവണ സമ്മാനിതനായിട്ടുണ്ട്.

Comments are closed.