DCBOOKS
Malayalam News Literature Website

ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ അന്തരിച്ചു

ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ അന്തരിച്ചു. എല്‍ജിബിടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്വിരളയുടെ (Queerala) സ്ഥാപക മെമ്പറാണ് കിഷോര്‍ കുമാർ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’, ‘മഴവില്‍ കണ്ണിലൂടെ മലയാള സിനിമ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് കിഷോര്‍ കുമാര്‍. ഒരു ഗേ പുരുഷന്റെ കണ്ണിലൂടെയുള്ള മലയാള സിനിമകളുടെ കാഴ്ചകളാണ് ‘മഴവില്‍ കണ്ണിലൂടെ മലയാള സിനിമ’.

 

Comments are closed.