DCBOOKS
Malayalam News Literature Website

‘പുള്ളിക്കറുപ്പന്‍’ ദൃശ്യപരമ്പരകള്‍ കൊണ്ട് കോര്‍ത്തെടുത്ത നോവല്‍: പ്രദീപ് പനങ്ങാട്‌, വീഡിയോ

” ഇരുട്ടുകൊണ്ട് കണ്ണുകെട്ടിയാലും നേർത്തുപോകാത്ത പകച്ചൂരിൽ വെന്ത്, മനുഷ്യരെപ്പോലെ വിചാരപ്പെടുന്ന ഒരു കൂട്ടം പക്ഷിമൃഗാദികളുടെയും അവര്‍ക്കൊപ്പം ജീവിച്ചവരുടെയും കഥ. മുരശുപാണ്ടിയെപ്പോലെ 700 വർഷം ജീവിച്ചിട്ടും പക തീരാത്ത കടൽക്കിഴവന്മാർ. അസുരവേലിനെപ്പോലെ ആനച്ചൂരൽ വീശി മുതുകുപൊള്ളിക്കുന്ന ജയിലർമാർ. പൊൻമഞ്ജരിയെയും താമരയെയും പോലെ അന്ധവിശ്വാസങ്ങളുടെ കൊളുന്ത് നുള്ളുന്ന പെൺകിടാങ്ങൾ. പുള്ളിക്കറുപ്പൻ എന്ന ശേവക്കോളി ആ പകച്ചൂരിന്റെ ആകത്തുകയാണ്. വികലാംഗനായ പര്ന്ത് വാറുണ്ണിയുടെ നഷ്ടജാതകം തിരുത്തിയെഴുതാൻ അവന്റെ ഇടം കാലിൽ വെച്ചുകെട്ടിയ വീശുകത്തിക്ക് സാധിക്കുമോ…? കൂടപ്പിറപ്പായ പുള്ളിച്ചോപ്പനെപ്പോലെ ഭയസന്ത്രാസരാശിയിൽപ്പെട്ട് അവനും ഉലഞ്ഞുപോകുമോ…? ഒരേ സമയം സ്നേഹത്തിന്റെയും പകയുടെയും വിശാലഭൂമികയെ മാജിക്കൽ റിയലിസം കൊണ്ട് കീറിമുറിക്കുന്ന നോവൽ. “

 

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.