DCBOOKS
Malayalam News Literature Website

കാമനകളുടെയും കൊടും പാതകങ്ങളുടെയും കഠിനസങ്കീര്‍ത്തനമാകുന്ന, ലക്ഷണം തികഞ്ഞ മെഡിക്കല്‍ ത്രില്ലര്‍!

അന്‍വര്‍ അബ്ദുള്ളയുടെ ‘കോമ’ എന്ന നോവലിന് ഹരികൃഷ്ണന്‍ രവീന്ദ്രന്‍ എഴുതിയ വായനാനുഭവം

ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും വിത്തുകൾ പാകി സർഗാത്മകതയെന്ന വളവും നൽകി അക്ഷരകൂട്ടങ്ങളുടെ കൂട്ടമായി നോവലെന്ന പൂന്തോട്ടമുണ്ടാകുമ്പോ അതിൽ ഉരുതിരിയുന്ന അത്ഭുതങ്ങളാകുന്ന പൂക്കളും നവ്യാനുഭവങ്ങളാകുന്ന ഫലങ്ങളും വായനക്കാരനെന്ന ആസ്വാദകൻ അതിന്റെ പൂർണ്ണതയിൽ ലയിക്കുന്നതിന്റെ തോത് പൂന്തോട്ടമൊരുക്കുന്ന എഴുത്തുക്കാരന്റെ മനോധർമ്മം പോലെ ഏറിയും കുറഞ്ഞുമിരിക്കും . പണിയറിയാവുന്ന ശില്പി ഏത് മണൽ തരിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കും, അങ്ങനുള്ള ശില്പിക്ക് എല്ലാവിധമായ സാമഗ്രികളും ഒത്തൊരുമിച്ച് കിട്ടിയാലോ, മാന്ത്രികനായ ശില്പി അവയിൽ നിന്നെല്ലാം തന്നെ തെല്ലിട തെറ്റാതെ ലക്ഷണമൊത്ത ആസ്വദകരെ അമ്പരിപ്പിക്കുന്ന സൃഷ്ടി തന്നെ നടത്തും. വർഷങ്ങളുടെ പ്രവർത്തി പരിചയവും, ആയുധങ്ങളും ആയോധനരീതികളും ജന്മസിദ്ധമായ ധ്യാനാത്മക വാസനയിൽ ഒഴുകുക കൂടി ചെയ്യുമ്പോ അനന്തരഫലം നിർമ്മാതാവിനെ കൂടി ഞെട്ടിക്കുന്നതായിരിക്കും. സാഹിത്യ മേഖലയിലെ Textഅപസർപ്പകമെന്ന ഈ അടുത്ത കാലത്തായി ഒരുവിധമെല്ലാവരും ഒന്ന് കൈ വച്ച് നോക്കാമെന്ന ധാരണയുള്ള മേഖലയിലെ പുതുയുഗത്തിലെ പാഠപുസ്തകം പോലെയാണ് അൻവർ അബ്ദുള്ളയുടെ കോമ എന്ന പുതിയ നോവൽ എത്തുന്നത്. കുറ്റമറ്റ ത്രില്ലർ നോവലെന്ന് കണ്ണുംപൂട്ടി പറയാവുന്ന അത്യുഗ്രനായ നോവൽ. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ The great comeback of crime thriller master Anvar Abdullah. അതിശയോക്തിയോ വ്യക്തി പൂജയോ അല്ല,ഒറ്റയിരിപ്പിന് 262 പേജുകളുള്ള അവസാനം വരെ ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ ഒരു ത്രില്ലർ വായിച്ച് രോമാഞ്ചമനുഭവിച്ച ഒരു വായനക്കാരന്റെ ഏറ്റുപറച്ചിലാണ്. !!!

കുറ്റാനേഷ്വണ നോവലുകൾ വായിക്കുമ്പോ എപ്പോഴും ശ്രദ്ധിക്കാറുള്ളത് കുറ്റവാളി കൊല നടത്തുന്ന രീതിയിലെ പുതുമയോ, കൊലക്ക് പിന്നിലെ കാര്യ കാരണങ്ങളുടെ വ്യത്യസ്തതയോ, അന്വേഷണ രീതിയിലെ ആകർഷണീയതയോ, വഴിത്തിരുവുകൾ ഉണ്ടാക്കുന്ന സംഭവങ്ങളുടെ ഞെട്ടലോ,അവസാനം യഥാർത്ഥ കുറ്റവാളിയിലേക്ക് എത്തിക്കുന്ന ബുദ്ധികൂർമ്മതയിലോ ഒക്കെയായിരിക്കാം. പലപ്പോഴും ജിജ്ഞാസയോടെ പോയിട്ട് ഏതെങ്കിലും ഒരു നിർണ്ണായകമായ സ്ഥലത്തെത്തുമ്പോൾ പിന്നീടെങ്ങോട്ട് എന്ന് അന്വേഷകനും സംശയം വരുമ്പോ വായനക്കാരനും അന്വേഷകനും സലാം പറഞ്ഞ് രണ്ട് വഴിക്ക് പിരിയേണ്ടിയും വരാരുണ്ട്. ലക്ഷണമൊത്ത ഒരു കഥാപശ്ചാത്തലത്തോട് നീതി പുലർത്തുന്ന കഥാപാത്രങ്ങളുടെ അത് കൊലപാതകിയുടെയായാലും അന്വേഷകന്റെയായാലും വ്യക്തിത്വത്തെ ചോദ്യം ചെയ്യാത്ത തരത്തിൽ വഴിത്തിരിവുകളും, നേർ വഴികളും സൃഷ്ടിക്കുക എന്നത് സുഗമമായ ഒരു കുറ്റാനേഷ്വണ എഴുത്തിൽ ഒരു വെല്ലുവിളിയായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. ആ വെല്ലുവിളികൾ എല്ലാം തന്നെ പുഷ്പസമാനമായി കണ്ട് വിജയകൊടി നാട്ടാൻ മുഖ്യ കഥാപാത്രത്തെ പോലെ, മറ്റ് എല്ലാ കഥാപാത്രങ്ങളോടൊപ്പവും ആദ്യാവസാനം കൂടെ സഞ്ചാരിച്ചാലെ സാധിക്കൂ. അൻവർ അബ്ദുള്ളയുടെ കോമ എന്ന നോവലിലൂടെ സഞ്ചരിക്കുമ്പോ മുഴുകി ചേരുന്ന വായനനാനുഭവമെന്ന കോമാവസ്ഥയിൽ ആകുമെങ്കിലും ഡിറ്റക്ടീവ് ജിബ്രീൽ എന്ന അന്വേഷകനോടൊപ്പം തന്നെ ബാക്കി കഥാപാത്രങ്ങളും കഥാമുഹൂർത്തങ്ങളും ആഴത്തിൽ തന്നെ മനസ്സിൽ പതിയുന്നു.
വധ ശ്രമത്തിന്റെ യാതൊരു വിധ ലക്ഷണങ്ങളും പ്രഥമദ്വിത്രൈ ദൃഷ്ട്യാ ഒരു കുഞ്ഞിനും തോന്നാത്ത ഒരു അപകടത്തിൽ നിന്നും തുടങ്ങുന്ന ജിബ്രീലിന്റെ അന്വേഷണം കൊണ്ട് ചെന്ന് എത്തിക്കുന്നത് മനസ്സാവാചാകർമ്മണാ വായനക്കാരൻ സ്വപ്നേപി ചിന്തിക്കാത്ത പല സ്ഥലങ്ങളിലേക്കാണ്, പല വ്യക്തികളിലേക്കാണ്. കൂടുതലും കുറച്ചും വിശദമായി കഥയിലേക്ക് പോകുന്നില്ല,അനുഭവിച്ച് തന്നെ അറിയേണ്ടുന്ന ആലേഖനമാന്ത്രികതയാണ് കോമ എന്ന എല്ലാം തികഞ്ഞ കുറ്റാന്വേഷണ നോവൽ. !

 

Comments are closed.