DCBOOKS
Malayalam News Literature Website

കെഡിഎച്ച്പി മുന്‍ ചെയര്‍മാന്‍ ടി ദാമു അന്തരിച്ചു

മൂന്നാര്‍ രേഖകള്‍ എന്ന പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്

കണ്ണൻദേവൻ ഹിൽസ്‌ പ്ലാന്റേഷൻസ്‌ കമ്പനി മുൻ ചെയർമാൻ ടി ദാമു (77)അന്തരിച്ചു. തിരുവനന്തപുരം പാൽക്കുളങ്ങര ‘ശ്രീപാദ’ത്തിൽ ബുധൻ രാവിലെ 7.30ന്‌ ആയിരുന്നു അന്ത്യം. ആദ്യകാല പത്രപ്രവർത്തകനായിരുന്നു.

T. Damu-Munnarrekhakalടി ഡി വടക്കുമ്പാട്‌ എന്ന തൂലികാനാമത്തിൽ ടി ദാമു നോവലും കഥയും എഴുതി. ലങ്കാപർവം, മരുഭൂമിയും മരുപ്പച്ചയും, സ്വപ്‌നകാമിനി, കാൾ മാർക്‌സ്‌: സത്യവും മിഥ്യയും, ദ സ്‌റ്റോറി ഓഫ്‌ ടീ, മൂന്നാർ രേഖകൾ എന്നിവയാണ്‌ പ്രധാന കൃതികൾ. യാത്രാവിവരണത്തിന്‌ ട്രാവൽ ഏജന്റ്‌സ്‌ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം നേടി. മൂന്നാര്‍ രേഖകള്‍ എന്ന പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.

1965ൽ മുംബൈ ടാറ്റാ സർവീസ് ലിമിറ്റഡിൽ ജോലിയിൽ പ്രവേശിച്ചു. 1980 മുതൽ 1985 വരെ കെൽട്രോണിലും തുടർന്ന്‌ ടാറ്റാ ടി ലിമിറ്റഡിലും ചേർന്നു.  വിരമിക്കുമ്പോൾ ടാറ്റ ടീ ലിമിറ്റഡ്‌ വൈസ് പ്രസിഡന്റ്‌ (കോർപറേറ്റ് അഫയേഴ്സ്‌) ആയിരുന്നു. ശേഷം ഹോട്ടൽസ് കമ്പനിയുടെ വൈസ് പ്രസിഡന്റായി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ ടൂറിസം ഉപദേശക കൗൺസിൽ അംഗം, താജ് ഹോട്ടൽ ആൻഡ് റിസോർട്ട്‌ ബോർഡ് അംഗം, സംസ്ഥാന വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് അംഗം, ഹൈറേഞ്ച് വൈൽഡ് ലൈഫ് ആൻഡ് എൻവയർമെന്റ്‌ പ്രിസർവേഷൻ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തലശ്ശേരി വടക്കുമ്പാട്‌ പരേതരായ പി കുഞ്ഞിരാമന്റെയും മാണിക്യത്തിന്റെയും മകനാണ്‌.

 

 

Comments are closed.