DCBOOKS
Malayalam News Literature Website

രക്ഷപെടാൻ അനുവദിക്കാത്ത മനശ്ശാസ്ത്ര പ്രതിഭാസം!

ഡോ. റോബിൻ കെ മാത്യു
ബിഹേവിയറൽ സൈക്കോളജിസ്റ്റ്

 

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയ്ക്കടുത്ത് 24 കാരിയായ യുവതിയെ തിങ്കളാഴ്ച രാവിലെയാണ് ഭർത്താവിന്റെ കുടുംബത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ ഭാഗമായി നൽകിയ കാറിന്റെ പേരിൽ ഭർത്താവ് തന്നെ പലതവണ മർദ്ദിച്ചതായി അറിയിച്ചുകൊണ്ട് കസിൻ സന്ദേശമയച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് അവളുടെ മരണം സംഭവിച്ചത്. ഇത്രയധികം പീഡനങ്ങൾ ഉണ്ടായിട്ടും എന്തിനും പോരുന്ന ഈ പ്രായത്തിൽ എന്ത് കൊണ്ട് ഈ പെൺ കുട്ടിക്ക് പീഡിതമായ ഈ ബന്ധത്തിൽ നിന്ന് പുറത്തു കടക്കാനായില്ല? ഇത്തരം സന്ദർഭങ്ങളിൽ മൂന്ന് തരം മനശാസ്ത്ര പ്രതിഭാസങ്ങളാണ് വില്ലനാകുന്നത്.

ഒന്ന് ഗ്യാസ് ലൈറ്റിങ്

എന്താണ് ഗ്യാസ് ലൈറ്റിങ് .

1944 ൽ ഇറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് ഗ്യാസ് ലൈറ്റ്. തൻറെ ഭാര്യയ്ക്ക് മാനസികമായ രോഗം ഉണ്ടെന്നു വരുത്തി തീർക്കുവാൻ നായകൻ നടത്തുന്ന ശ്രമങ്ങളാണ് ഇവിടെ വളരെ ഭംഗിയായി അവതതരിപ്പിക്കുന്നത്. ഭർത്താവ് തന്റെ വീട്ടിലെ ഗ്യാസ് ലൈറ്റിന്റെ പ്രകാശം ഓരോ ദിവസവും ചെറിയ രീതിയിൽ കുറയ്ക്കുന്നു. പ്രകാശം കുറഞ്ഞുവരുന്നു എന്ന് ഭാര്യ സ്വാഭാവികമായി പരാതിപ്പെടുന്നു .എന്നാൽ അത് അവളുടെ തോന്നൽ മാത്രമാണ് എന്നും ഭർത്താവ് പറയുന്നു.ഭാര്യക്ക് മനോരോഗമാണ് എന്ന് ചിത്രീകരിക്കുവാനുള്ള ശ്രമമായിരുന്നു അയാളുടേത്.

ആടിനെ പട്ടിയാക്കുന്ന തന്ത്രങ്ങൾ പലതരത്തിലുണ്ട്. സ്വന്തം ലാഭത്തിനു വേണ്ടി കാര്യങ്ങളെ വളച്ചൊടിക്കുന്ന രീതി. സമൂഹത്തിലും കുടുംബത്തിലും ജോലിസ്ഥലത്തും ഒക്കെ ഈ അധീശത്വ മനോഭാവം കാണുവാൻ സാധിക്കും. ഉദാഹരണത്തിന് ഒരു കുടുംബത്തിൽ ഭർത്താവ് തന്റെ ഭാര്യയേ ഒതുക്കുവാൻ വേണ്ടി ബോധപൂർവമോ അല്ലാതെയോ നടത്തുന്ന ചില ശ്രമങ്ങൾ .ഇവിടെ ശാരീരികമായ ഒരു ബലപ്രയോഗവും നടക്കുന്നില്ല. പകരം തന്റെ പങ്കാളി ചിന്തിക്കുന്ന രീതികൾ പൂർണമായി തെറ്റാണെന്നും അവരുടെ മനസ്സിലെ സംശയങ്ങളും ചിന്തകളും തികച്ചും അടിസ്ഥാന രഹിതമാണെന്നും ഭർത്താവ് നിരന്തരം ഓർമ്മപ്പെടുത്തുന്നു. എന്നാൽ ഭാര്യ ഭർത്താവിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ,രണ്ടു പേരും ഉൾപ്പെട്ട സംഭവങ്ങൾ എടുത്തു പറയുമ്പോൾ അപ്രകാരം ഒന്നും നടന്നിട്ടില്ല എന്നും ഇതൊക്കെ നീ ചിന്തിച്ചു ഉണ്ടാക്കുന്നതാണ് എന്ന് പറയുന്നു. അതിനുശേഷം തൻറെ ചിന്താഗതികൾക്ക് അനുകൂലമായ ചില കാര്യങ്ങൾ നിരത്തി അതാണ് സത്യം എന്ന് സമർപ്പിക്കുന്നു. ബോധപൂർവ്വമായ ഈ മനശാസ്ത്ര നാടകത്തിനാണ് ഗ്യാസ് ലൈറ്റിങ് എന്ന് വിളിക്കുന്നത്.ഈ തന്ത്രത്തിൽ ഇര പൂർണമായും കുടുങ്ങുകയും കുറ്റം തന്റെ ഭാഗത്താണ് എന്ന് കരുതുകയും ചെയ്യും.

രണ്ട് : സ്റ്റോക്ക്ഹോം സിൻഡ്രോം (Stockholm syndrome)

തന്നെ തട്ടിയെടുത്തു തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വ്യക്തികളോട് ഇരയ്ക്ക് തോന്നുന്ന സഹതാപം, വിധേയത്വം ,അനുസരണ ഇവയൊക്കെയാണ് സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന് പറയുന്നത്.പല തട്ടിയെടുക്കൽ സംഭവങ്ങളിലും ഇരയ്ക്ക് വേട്ടക്കാരനോട് ഈ മനോഭാവം ഉണ്ടാകുന്നതായി പറയപ്പെടുന്നു. ഒരുപക്ഷെ അതിജീവനത്തിന്റെ ജൈവപരമായ ഒരു തന്ത്രം തന്നെയായിരിക്കും ഇത് എന്ന് വേണമെങ്കിൽ കരുതാം
.
എന്നാൽ ബാലപീഡനം ,ബലാൽസംഗം ,ജീവിതപങ്കാളി പീഡനം തുടങ്ങിയ കേസുകളിലും ഈ ഇത്രയ്ക്ക് ഈ അവസ്ഥ ഉണ്ടാവാറുണ്ട്.

1973- ൽ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ ഒരു ബാങ്ക് കൊള്ള നടന്നു. മുഴുവൻ ബാങ്ക് ജീവനക്കാരെയും കൊള്ളക്കാർ ബന്ദികളാക്കി .ഈ ബന്ധികൾക്ക് തങ്ങളെ പിടിച്ചുവെച്ചിരിക്കുന്ന കൊള്ളക്കാരോട് കരുണ തോന്നി, അവരെ വിട്ടയച്ചുതിനുശേഷം കൊള്ളക്കാർക്കെതിരെ ഇവരാരും മൊഴികൊടുക്കാൻ തയ്യാറായില്ല.

1974 ൽ പാറ്റി ഹെഴ്സട് Patty Hearst എന്ന കോടിശ്വര പുത്രിയെ ഒരു കൊള്ളക്കാരൻ കിഡ്നാപ്പ് ചെയ്യുകയും കുറച്ചു ദിവസത്തിനുള്ളിൽ ഈ കൊള്ളക്കാരന്റെ കൂടെക്കൂടി ഈ കോടീശ്വര പുത്രി ഒരു ബാങ്ക് കൊള്ള നടത്തുകയും ചെയ്തു.

ഒരു വ്യക്തി ആവർത്തിച്ചുള്ള സമ്മർദ്ദകരമായ സാഹചര്യം അനുഭവിച്ചതിന് ശേഷം സംഭവിക്കുന്ന ഒരു അവസ്ഥയാണ് പഠിച്ച നിസ്സഹായത. സാഹചര്യം നിയന്ത്രിക്കാനോ മാറ്റാനോ തങ്ങൾക്ക് കഴിയില്ലെന്ന് അവർ വിശ്വസിക്കുന്നു, അതിനാൽ അവർ ശ്രമിക്കുന്നില്ല – മാറ്റത്തിനുള്ള അവസരങ്ങൾ ലഭ്യമാകുമ്പോഴും

മൂന്ന് Learned Helplessness

ഒരു വ്യക്തി ആവർത്തിച്ചുള്ള സമ്മർദ്ദകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു എന്ന് കരുതുക .ദിവസം ആവർത്തിക്കുന്ന കുറ്റപ്പെടുത്തലുകൾ പീഡനങ്ങൾ ,ശാരീരിക ഉപദ്രവങ്ങൾ ഗ്യാസ് ലൈറ്റിങ് ഒക്കെയാവാം ഇത്. ഈ ദുരിതം ഏറെ ദിവസം അനുഭവിച്ചതിന് ശേഷം അവരിൽ സംഭവിക്കുന്ന ഒരു മാനസിക പ്രതിഭാസമാണ് Learned Helplessness . പീഡിതമായ ഈ സാഹചര്യം നിയന്ത്രിക്കാനോ മാറ്റാനോ തങ്ങൾക്ക് കഴിയില്ലെന്ന് അവർ വിശ്വസിക്കുന്നു,. അതിനാൽ തന്നെ സ്വയം രക്ഷപെടുവാൻ അവർ ശ്രമിക്കുന്നില്ല – മാറ്റത്തിനുള്ള അവസരങ്ങൾ ലഭ്യമാകുമ്പോഴും അവർ നിശബ്ദരായി അത് സഹിക്കും.

വിവാഹത്തിന് മുൻപ് വേണ്ട അവശ്യ പരിശീലനങ്ങൾ

വിവാഹത്തിന് മുൻപുള്ള മാനസികവും,ബൌദ്ധികവും ,ശാരീരികവുമായ ഒരുക്കങ്ങളും,അറിവും എല്ലാം നിഷ്ക്കർഷിക്കുവാൻ കേരള സർക്കാരിന്റെ യുവ ജന വെൽഫയർ കമ്മിഷന് ആലോചിച്ചു വരുകയാണ്. കുടുംബങ്ങളിലെ ആശയ വിനിമത്തിന്റെ പ്രാധാന്യം,പൊരുത്ത പെടലുകളുടെയും ,സമരസപെടലുകുടെയും പ്രസക്തി,സമ്പത്തിനെയും, സമയത്തിന്റെയും ശരിയായ വിനയോഗം തുടങ്ങിയവയെല്ലാം മൌലികമായ പ്രാധാന്യം അർഹിക്കുന്നതാണ്.

ഒരു പക്ഷെ ഏറ്റവും കുറഞ്ഞത്‌ ആറൂ മാസമെങ്കിലും വധു വരന്മാർ തമ്മിലുള്ള മുൻപരിചയം വിവാഹത്തിന് മുൻപ് വേണം എന്ന് അനുശാസിക്കുന്നതും നല്ലതാണു. ഇപ്പോൾ വിവാഹത്തിന് മുൻപ് നടക്കുന്ന മണിക്കൂറുകൾ നീളുന്ന ഫോൺ വിളികൾ പരസ്പ്പരം മനസിലാക്കുവാൻ അപര്യാപ്തം തന്നെയാണ്. സർക്കാരും, മറ്റു സാമൂഹിക സംഘടനകളും ഒരൂമിച്ചു നിന്ന് ചില മാർഗ്ഗ നിരദേഷങ്ങൾ രൂപികരിക്കുകയും അവ നിയമം മൂലം അനുശാസിക്കുകയും ചെയ്യണം .

 

Comments are closed.