DCBOOKS
Malayalam News Literature Website

കഥ വരുന്ന പാലങ്ങൾ

പി എസ് റഫീഖ്

വെള്ളിയാഴ്ചത്തള്ളയുടെ മരണത്തെക്കുറിച്ചു പിന്നീട് പലപ്പോഴും ആലോചിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് മരിച്ചുകിടക്കുമ്പോള്‍ അവരെ കാണാന്‍ വന്ന ആള്‍ക്കൂട്ടത്തെപ്പറ്റിയാണ്. മുങ്ങിമരണത്തിന് ശേഷമുള്ള അവരുടെ കിടപ്പ് അവര്‍ക്കു സാധിക്കാവുന്ന ഏറ്റവും വലിയ ആവിഷ്‌കാരമായിരുന്നു. അരികുപറ്റി ജീവിച്ച് ഒരിക്കലും ആള്‍ക്കൂട്ടത്തിന്റെ കൗതുകം പിടിച്ചെടുക്കുന്ന തരത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലാത്ത ഒരാള്‍ക്കു കിട്ടാവുന്ന അംഗീകാരം; അവര്‍ക്കത് കാണാന്‍ സാധിച്ചില്ലെങ്കിലും: ഒരു കഥാകൃത്തിന്റെ ജീവിതത്തില്‍നിന്നുള്ള ചില ചിത്രങ്ങള്‍.

ഒരു വെള്ളിയാഴ്ച പന്ത്രണ്ട് മണിയോടടുക്കുന്ന സമയമാണ്. ഞങ്ങള്‍ തീരെ ചെറിയ കുട്ടികള്‍ വീടിന് കിഴക്കുഭാഗത്തുകൂടെയൊഴുകുന്ന പെരുംതോടിന്റെ കരയിലേക്ക് ആളുകള്‍ പായുന്നത് കാണുന്നു. തൊട്ടടുത്തുള്ള പള്ളിയില്‍നിന്ന് വെള്ളിയാഴ്ച പ്രസംഗത്തിന് മുന്നോടിയായുള്ള ഒന്നാമത്തെ ബാങ്കുവിളി കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കൗതുകത്തോടെ എല്ലാവര്‍ക്കും പിറകേ അങ്ങോട്ടോടിച്ചെന്നു. തോടിന്റെ കരയില്‍ നാട്ടിലെങ്ങും സ്ഥിരം കാണാറുള്ള, ‘വെള്ളിയാഴ്ചത്തള്ള’യെന്ന് എല്ലാവരും വിളിക്കുന്ന വൃദ്ധയായ സ്ത്രീയെ എടുത്തുകിടത്തിയിട്ടുണ്ട്. വെള്ളത്തില്‍ കോച്ചിമരവിച്ച കൈകാല്‍വിരലുകള്‍. നനഞ്ഞൊട്ടിയ പെണ്‍കുപ്പായവും മുണ്ടും. അഴിഞ്ഞൊഴുകി തോട്ടില്‍ തടഞ്ഞുനിന്ന മുണ്ട് ഉടുപ്പിച്ചതാണെന്നു മനസ്സിലാകുംവിധം അരയിലെ ഏലസ്സുള്ള ചരട് കാണാമായിരുന്നു. വെള്ളിയാഴ്ച മാത്രം തോട്കടന്ന് ഇങ്ങേക്കരയിലേക്കു സ്വല്പം ചില്ലറയ്‌ക്കോ അല്പം ഭക്ഷണത്തിനോ കൈനീട്ടാന്‍ വരുന്ന അവര്‍ തോടുനീന്തുന്നതിനിടയില്‍ പാലത്തിന്റെ തൂണുകളുറപ്പിക്കാനെടുത്ത കുഴിയില്‍ താഴ്ന്നു. ആരും ശ്രദ്ധിക്കാത്ത നേരവും കാലവുമായതിനാല്‍ ആ വലിയ കുഴിയില്‍ കുമിളകളായി അഴിഞ്ഞ് അവരുടെ ജീവന്‍ പുറത്തുവന്നു.

വെള്ളിയാഴ്ചത്തള്ളയുടെ മരണത്തെക്കുറിച്ചു പിന്നീട് പലപ്പോഴും ആലോചിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് മരിച്ചുകിടക്കുമ്പോള്‍ അവരെ കാണാന്‍ വന്ന ആള്‍ക്കൂട്ടത്തെപ്പറ്റിയാണ്. മുങ്ങിമരണത്തിന് ശേഷമുള്ള അവരുടെ കിടപ്പ് അവര്‍ക്കു സാധിക്കാവുന്ന ഏറ്റവും വലിയ ആവിഷ്‌കാരമായിരുന്നു. അരികുപറ്റി ജീവിച്ച് ഒരിക്കലും ആള്‍ക്കൂട്ടത്തിന്റെ
കൗതുകം പിടിച്ചെടുക്കുന്ന തരത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലാത്ത ഒരാള്‍ക്കു കിട്ടാവുന്ന അംഗീകാരം; അവര്‍ക്കത് കാണാന്‍ സാധിച്ചില്ലെങ്കിലും. മധ്യവേനലിലെ പെരുംതോടും വെള്ളത്തില്‍ തൂണിനു വേണ്ടി താഴ്ത്തിയ ഭീമന്‍കുഴിയും വെള്ളിയാഴ്ചയെക്കുറിച്ചുള്ള ആളുകളുടെ അതിരില്ലാത്ത ഭാവനയും ആ ഭാവനയില്‍പ്പെടുന്ന ആകാശങ്ങളിലെ മലര്‍ക്കെ തുറന്ന സ്വര്‍ഗ്ഗകവാടവും എല്ലാം കാണികളുടെ കൗതുകക്കാഴ്ചയില്‍ പങ്കെടുത്തുമടങ്ങി. ഓരോ വെള്ളിയാഴ്ച പുലരുമ്പോഴും ഞങ്ങള്‍ കുട്ടികളെങ്കിലും ആകാശത്തുവന്ന് മേഘങ്ങളിലിരുന്ന് പെരുംതോടിനെ നോക്കുന്ന തള്ളയെക്കണ്ടു. വെള്ളത്തില്‍നിന്നെടുത്ത് അവരെ കിടത്തിയ കരയും പരിസരവും ഞങ്ങള്‍ക്ക് അപ്രാപ്യമായി. വെള്ളിയാഴ്ചകളിലെ ഉച്ചകളില്‍ തോട്ടില്‍ നിന്നുയര്‍ന്ന് രക്ഷയ്ക്കുവേണ്ടി യാചിക്കുന്ന കൈകളെക്കുറിച്ച് കഥക
ളുണ്ടായി. പിന്നീടവിടെ വന്ന പാലത്തിന് അവരുടെ പേരുവന്നു ദുരൂഹതയാര്‍ന്നു. വൃദ്ധയായ ഒരു മുസ്‌ലിംസ്ത്രീയുടെ അപകടമരണം വെള്ളിയാഴ്ചയും പെരുംതോടും ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത, എക്കാലത്തേയും വികസിപ്പിക്കാവുന്ന കഥകളടങ്ങിയ നാടിന്റെ ഒരദ്ധ്യായമായി മാറി.

പൂര്‍ണ്ണരൂപം വായിക്കാന്‍ ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.