DCBOOKS
Malayalam News Literature Website

‘മലയാള ഫെമിനിസം : ഞാന്‍ ഫെമിനിസ്റ്റല്ല എന്ന കുമ്പസാരമെന്തിന്’ ഇപ്പോൾ വായിക്കാം ഇ-ബുക്കായി

 Malayala Feminism By: C S Chandrika
Malayala Feminism
By: C S Chandrika

സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരത്തെ മുഖ്യധാരയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച എഴുത്തുകാരി സി. എസ്. ചന്ദ്രികയുടെ ഇരുപത്തിനാലു ലേഖനങ്ങളും മൂന്നു അഭിമുഖങ്ങളും അടങ്ങിയ സമാഹാരം ‘മലയാള ഫെമിനിസം : ഞാന്‍ ഫെമിനിസ്റ്റല്ല എന്ന കുമ്പസാരമെന്തിന്’ പ്രിയ വായനക്കാർക്ക് ഇപ്പോൾ ഇ-ബുക്കായി വായിക്കാം.

C S Chandrika-Malayala Feminismജനനം മുതല്‍ മരണം വരെയുള്ള ജീവിത ചക്രത്തില്‍, അവള്‍ എവിടെയൊക്കെ വിവേചനവും ചൂഷണവും അടിച്ചമര്‍ത്തലും ആക്രമണവും നേരിടുന്നുണ്ടോ അവിടെയൊക്കെ ഫെമിനിസവും ഉണ്ടാവും. അങ്ങനെയാണ് മലയാള നാട്ടിലും ഫെമിനിസം ഉണ്ടായിട്ടുള്ളത്. കേരളത്തിന്‍റെ പുരുഷ കേന്ദ്രീകൃത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളില്‍ വ്യത്യസ്തതകളുടെ സ്ത്രീജീവിത, വിമോചന സൈദ്ധാന്തിക ധാരകളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ‘മലയാള ഫെമിനിസം : ഞാന്‍ ഫെമിനിസ്റ്റല്ല എന്ന കുമ്പസാരസാരമെന്തിന്’ എന്ന ഈ പുസ്തകം.

രണ്ടായിരാമാണ്ടിന്റെ രണ്ടാം ദശകത്തില്‍ കേരളത്തില്‍ സ്ത്രീകളുടെ ജീവിതത്തിനു മേല്‍ നടന്ന സംഭവങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന ജീവിതാവസ്ഥകളുടെ യാഥാര്‍ത്ഥ്യങ്ങള്‍, അതിനോടുള്ള പൊതു സമീപനങ്ങള്‍, സ്ത്രീവാദപരമായ നിലപാടുകള്‍ എന്തൊക്കെയായിരുന്നു, അവയുടെ തുടര്‍ച്ച എന്തൊക്കെയാണ് എന്നറിയാന്‍ പുസ്തകം വായനക്കാരെ സഹായിക്കും. ആത്മാഭിമാനവും സ്വാശ്രയത്വവും സ്വാതന്ത്ര്യവും എന്നത് സ്ത്രീകളുടെ, ട്രാന്‍സ് ജെന്റെര്‍, ലൈംഗിക ന്യൂനപക്ഷ സ്ത്രീകളുടെ – സാമൂഹ്യവും വൈയക്തികവുമായ പ്രാഥമിക വികസന ആവശ്യങ്ങളും അവകാശങ്ങളും ആനന്ദങ്ങളുമായി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ സ്ത്രീ നീതിയുള്ള ‘കേരള മാതൃക’ ഉണ്ടാവുകയുള്ളൂ. സ്ത്രീയെന്നില്ലാതെ, പുരുഷനെന്നില്ലാതെ, ലിംഗഭേദമേതുമില്ലാതെ രോഗവും മരണവും മുഖാമുഖം നില്‍ക്കുന്ന കോവിഡ് മഹാമാരിയുടെ കാലത്തും, ഈ സാമൂഹ്യ രാഷ്ട്രീയ സന്ദര്‍ഭത്തില്‍, മനുഷ്യരെന്ന നിലയില്‍ ഉയരാന്‍ ആശയപരമായും സര്‍ഗ്ഗാത്മകമായും പുസ്തകം വായനക്കാരെ ചിന്തിപ്പിക്കും.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.