DCBOOKS
Malayalam News Literature Website

ക്വാന്റിക്കോ സീരീസ് അവസാനിച്ചു; ആരാധകര്‍ക്ക് നന്ദിപറഞ്ഞ് പ്രിയങ്ക ചോപ്ര

നടി പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ക്വാന്റിക്കോ അവസാനിച്ചു. മൂന്ന് സീരിസുകളിലായാണ് ക്വാന്റിക്കോ സംപ്രേക്ഷണം ചെയ്തിരുന്നത്. പ്രിയങ്ക ചോപ്രയക്ക് ഹോളിവുഡിലേക്കുള്ള വഴി തുറന്ന് കൊടുത്തത് ആ പരമ്പരയിലെ അഭിനയമാണ്.

ക്വാന്റിക്കോയോടും അതിലെ കഥാപാത്രമായ അലക്‌സ് പാരിഷിനോടും വിട പറയുന്നതായി പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. പരമ്പരയില്‍ തന്റെ ഒപ്പമുണ്ടായിരുന്നവരുടെ ചിത്രങ്ങളും പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് ലോകസിനിമയിലേക്ക് വഴി തുറന്ന ആരാധകര്‍ക്കും പ്രിയങ്ക നന്ദി അറിയിച്ചു.

പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ബേവാച്ച് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. ക്വാന്റിക്കോയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷം പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡും പ്രിയങ്ക സ്വന്തമാക്കിയിരുന്നു.

Comments are closed.