DCBOOKS
Malayalam News Literature Website

പൃഥ്വീരാജിന്റെ ആക്ഷന്‍ ചിത്രം ‘രണം’; ട്രെയിലര്‍

പൃഥ്വീരാജ് നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം രണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അമേരിക്കയിലെത്തുന്ന ഗുണ്ടാ ഗ്യാങ്ങുകളുടെ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ റഹ്മാനാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. ഇഷ തല്‍വാറാണ് നായിക.

നിവിന്‍ പോളി നായകനായെത്തിയ ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിലൊരാളായ നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമാണിത്. നിര്‍മ്മല്‍ സഹദേവ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

അശ്വിന്‍ കുമാര്‍, ശ്യാമപ്രസാദ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. മനോജ് കുമാറിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സെപ്റ്റംബര്‍ ആറിന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.