DCBOOKS
Malayalam News Literature Website

പുസ്തകപ്രകാശനവും നാടകാവതരണവും 22ന്

‘പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നാടകാവതരണവും 2023 ജനുവരി 22 ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം തൈക്കാട് ഗണേശത്തില്‍ നടക്കും. മന്ത്രി ജെ ചിഞ്ചുറാണിയില്‍ നിന്നും പി സി വിഷ്ണുനാഥ് എം എല്‍ എ പുസ്തകം സ്വീകരിക്കും. വി കെ പ്രശാന്ത് എം എല്‍ എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ വി എസ് ബിന്ദു പുസ്തകപരിചയം നടത്തും. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Comments are closed.