DCBOOKS
Malayalam News Literature Website

വിമര്‍ശനവുമായി കളക്ടര്‍ ബ്രോ..

PRASANTHനമ്മുടെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഭക്ഷണക്രമവും, അതിന് സര്‍ക്കാര്‍ അനുവദിക്കുന്ന തുകയും, അംഗീകരിക്കപ്പെട്ട മെനുവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായതിന് പിന്നാലെ, ജയിലിലെ ദിലീപിന്റെ ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കളക്ടര്‍ ബ്രോ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്.

മനുഷ്യ സ്‌നേഹികളുടെ കാരുണ്യത്തെ ആശ്രയിച്ച് നിരാലംബരായ രോഗികളും, സര്‍ക്കാര്‍ ചെലവില്‍ ക്രിമിനലുകളും അല്ല, രണ്ടാമത്തെ കൂട്ടര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നും കളക്ടര്‍ബ്രോ പരിഹസിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

PR-ജയിലിലെ ഭക്ഷണത്തെ പറ്റി കൂടുതല്‍ അറിയും തോറും വിരോധാഭാസം കൂടുതല്‍ പ്രകടമാകുന്നു. വിളമ്പുന്നത് മാത്രം കഴിക്കേണ്ടുന്ന അവസ്ഥ ജയിലുകളില്‍ എന്ന പോലെ നമ്മുടെ മാനസികാരോഗ്യകേന്ദ്രങ്ങളിലും ഉണ്ട്. വിളമ്പുന്നതില്‍ നല്ല വ്യത്യാസമുണ്ടെന്ന് മാത്രം. നമ്മുടെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഭക്ഷണക്രമവും, അതിന് സര്‍ക്കാര്‍ അനുവദിക്കുന്ന തുകയും, അംഗീകരിക്കപ്പെട്ട മെനുവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മനുഷ്യസ്‌നേഹികളുടെ കാരുണ്യത്തെ ആശ്രയിച്ച് നിരാലംബരായ രോഗികളും സര്‍ക്കാര്‍ ബജറ്ററി ചെലവില്‍ ക്രിമിനലുകളും. അല്ല, രണ്ടാമത്തെ കൂട്ടര്‍ക്ക് ചോയ്ക്കാനും പറയാനും ആളുണ്ട്.

Comments are closed.