DCBOOKS
Malayalam News Literature Website

‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ ജി സൂരജിന്റെ കവിതാസമാഹാരം ‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വി ജോയ് എം എൽ എ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. കെ എൻ ഗംഗാധരൻ, അഡ്വ. രുഗ്മിണി ഗംഗാധരൻ, വി ബാലചന്ദ്രൻ, ബി സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

അറുപത് കവിതകളാണ് സമാഹാരത്തിലുള്ളത്. ഡി സി ബുക്സാണ് പ്രസാധകർ. പ്രൊഫ. കെ സച്ചിദാനന്ദൻ അവതാരികയും പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ്, ശ്രീ വിനോദ് വൈശാഖി എന്നിവർ പഠനവും നിർവ്വഹിച്ചിരിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ 

 

Comments are closed.