DCBOOKS
Malayalam News Literature Website

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകള്‍ പ്രചരിപ്പിച്ചു; യൂ ട്യൂബ് ചാനലുകള്‍ക്കെതിരെ നടപടി

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകള്‍ എന്നിവ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച പത്തിലധികം യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് നിയമനടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചാനലുകളുടെ ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ട്. പുസ്തകങ്ങളുടെ പിഡിഎഫ് പലരൂപങ്ങളില്‍ വിവിധ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലും ഓഡിയോ യൂട്യൂബിലും വലിയതോതില്‍ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തികള്‍ പൊലീസും സൈബര്‍ സെല്ലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

പുസ്തകങ്ങള്‍ ശബ്ദരൂപത്തില്‍ ഓഡിയോ ബുക്കായും ഡിജിറ്റല്‍ രൂപത്തില്‍ പിഡിഎഫ് ആയും പകര്‍ത്തി അനധികൃതമായി വിതരണം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി നിരവധി വ്യക്തികൾക്കെതിരെ പല ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നു കേരള പബ്ലിഷേഴ്സ് ആൻഡ് ബുക്ക് സെല്ലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ആശ്രമം ഭാസി അറിയിച്ചു.

Comments are closed.