DCBOOKS
Malayalam News Literature Website

‘പൂവച്ചൽ ഖാദറിന്റെ കവിതകൾ’ പ്രകാശനം

പുസ്തകം ഡി സി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.

പൂവച്ചൽ ഖാദറിന്റെ ‘പൂവച്ചൽ ഖാദറിന്റെ കവിതകൾ’ എന്ന കവിതാസമാഹാരം ഇന്ന് (11 മെയ് 2023) വൈകിട്ട് 5.30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ കവി പ്രഭാവർമ്മ പ്രകാശനം ചെയ്യും. പൂവച്ചൽ ഖാദറിന്റെ പത്നി അമീന ബീവി പുസ്തകം ഏറ്റുവാങ്ങും. സാഹിത്യകാരനും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി പുസ്തകം പരിചയപ്പെടുത്തും. കവി ഗിരീഷ് പുലിയൂർ, പിന്നണിഗായിക സരിതാറാം,അനിഘ ബത്തൂൽ,എം.എസ്.സലീം തുടങ്ങിയവർ കവിതകൾ ആലപിക്കും.പൂവച്ചൽ ഖാദർ മരിക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന പുസ്തകമാണ് കുടുംബം മുൻകൈയെടുത്ത് വായനക്കാരിലെത്തിക്കുന്നത്. തിരഞ്ഞെടുത്ത 193 കവിതകളാണ് പുസ്തകത്തിലുള്ളത്. ശ്രീകുമാരൻ തമ്പി അവതാരിക എഴുതിയ പുസ്തകം ഡി സി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.

Comments are closed.