DCBOOKS
Malayalam News Literature Website

വിസ്മയിപ്പിക്കുന്ന രംഗങ്ങളുമായി പൊന്നിയിന്‍ സെല്‍വന്‍ 2

വിഖ്യാത എഴുത്തുകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്തമായ  ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ ആധാരമാക്കി സംവിധായകന്‍ മണിരത്നം അതേപേരില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ട്രെയിലര്‍ പുറത്തിറങ്ങി. നോവലിന്റെ മലയാള പരിഭാഷ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്‍റെ തുടര്‍ച്ചയാണ് പിഎസ് – 2.

വരുന്ന ഏപ്രില്‍ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. വിക്രം, കാർത്തി, ജയം രവി, Textഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണി രത്നത്തിന്‍റെ ഫ്രെയ്മില്‍. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രത്തിൻ്റെ രണ്ടാം ഭാഗം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. എ ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മന്‍ ആണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി.

Comments are closed.