DCBOOKS
Malayalam News Literature Website

എസ്. ഹരീഷിനെതിരെ വധഭീഷണി: പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍

കോട്ടയം: എഴുത്തുകാരന്‍ എസ്. ഹരീഷിനെതിരെ ഫോണില്‍ വധഭീഷണി മുഴക്കിയ ആള്‍ പൊലീസ് പിടിയില്‍. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശി സുരേഷ് ബാബു(39)വാണ് പിടിയിലായത്. ഏറ്റുമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരുമ്പാവൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ഭീഷണി.

എസ്. ഹരീഷിന് നേര്‍ക്കുണ്ടായ രൂക്ഷമായ സൈബര്‍ അധിക്ഷേപങ്ങളെ തുടര്‍ന്ന് മീശ നോവല്‍ പിന്‍വലിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ചിരുന്ന നോവല്‍, സ്ത്രീകളുടെ ക്ഷേത്രദര്‍ശനത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ഹരീഷിനും കുടുംബത്തിനും നേരെയുണ്ടായ അധിക്ഷേപങ്ങളെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന നോവലാണ് മീശ.

Comments are closed.