DCBOOKS
Malayalam News Literature Website

കനത്തമഴ: കണ്ണൂരില്‍ ചിലയിടത്തും കുട്ടനാട്ടിലും തിരുവനന്തപുരം ജില്ലയിലും ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂര്‍ ജില്ലയിലെ ചില സ്‌കൂളുകളിലും ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കണ്ണൂരിലെ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോലയാട്, ചിറ്റാരിപ്പറമ്പ് എന്നീ മേഖലകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ക്ലാസുകള്‍ ഇനി അടുത്ത പൊതുഅവധി ദിനത്തില്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

Comments are closed.