DCBOOKS
Malayalam News Literature Website
Rush Hour 2

കവി ജോസ് വെമ്മേലി അന്തരിച്ചു

തിരുവല്ല: കവിയും കോളെജ് അധ്യാപകനുമായിരുന്ന ജോസ് വെമ്മേലി (62) അന്തരിച്ചു. തിരുവല്ല കാവുംഭാഗത്തുള്ള വീട്ടില്‍ ഇന്നലെ മരിച്ച നിലയില്‍  കണ്ടെത്തുകയായിരുന്നു. വര്‍ഷങ്ങളായി അദ്ദേഹം ഇവിടെ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11-ന് കോട്ടയം മുട്ടമ്പലം ശ്മശാനത്തില്‍ നടക്കും.

ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളെജ്, തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളെജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു ജോസ് വെമ്മേലി. കുഴിയാന വരച്ച ഇന്ത്യ, ദിഗംബരന്‍, ഏകവചനം എന്നീ കവിതാസമാഹാരങ്ങളും ബഹുവചനം എന്ന ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു ഭാഷകളിലേക്ക് ഏതാനും കവിതകളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എ.അയ്യപ്പന്‍, കെ.ജി.ശങ്കരപ്പിള്ള എന്നിവരുടെ കവിതകള്‍ ആദ്യകാലത്ത് പ്രസിദ്ധീകരിച്ചിരുന്ന തിരുവല്ലയിലെ പരിച എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിയിരുന്നത് ജോസ് വെമ്മേലിയായിരുന്നു.

Comments are closed.