DCBOOKS
Malayalam News Literature Website

നൂറാം പിറന്നാളിന്റെ നിറവിൽ ഡോ. പികെ വാര്യർ

ചിത്രത്തിന് കടപ്പാട്
ചിത്രത്തിന് കടപ്പാട്

നൂറാം പിറന്നാളിന്റെ നിറവിൽ ആയുർവേദ ആചാര്യൻ പദ്മ ഭൂഷൺ ഡോ. പികെ വാര്യർ. കേരളത്തി​െൻറ ആയുർവേദ സംസ്​കൃതിയുടെ അടയാളം ലോകനെറുകയിൽ രേഖപ്പെടുത്തിവെക്കാൻ കാലം നിയോഗിച്ചതായിരുന്നു പന്ന്യംപിള്ളി കൃഷ്​ണൻകുട്ടി വാര്യർ എന്ന പി.കെ​. വാര്യരെ. ചികിത്സ പ്രതിഫലം വാങ്ങാതെ അനുഷ്ഠിക്കേണ്ട കർമമാണ്, നിയോഗമാണ് എന്ന് സ്വപ്രവൃത്തിയിലൂടെ പഠിപ്പിക്കുകയാണ് പികെ വാരിയർ. ആതുരശുശ്രൂഷയും ഭരണനിർവഹണവും ഒരുമിച്ച് കൊണ്ടുപോവുകയും ദീനരുടെ മൗനവിലാപങ്ങൾക്ക് കാത് നൽകുകയും ചെയ്ത സുകൃതജീവിതമാണ് അദ്ദേഹത്തിന്റേത്.

ആ​യു​ര്‍വേ​ദ​ത്തി​ന്‍റെ ലോ​ക​ത്തെ ത​ന്നെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി മാ​റി​യ അ​ദ്ദേ​ഹം 1921 ജൂ​ണ്‍ എ​ട്ടി​ന് ജ​നി​ച്ചു. ജ്യേ​ഷ്ഠ​ൻ പി.​എം. വാ​രി​യ​രു​ടെ മ​ര​ണാ​ന​ന്ത​രം 1953ല്‍ ​കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ മാ​നെ​ജി​ങ് ട്ര​സ്റ്റി ആ​യി ചു​മ​ത​ല​യേ​റ്റ് അ​റു​പ​ത്തേ​ഴ് വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​ന്നു. കാ​ല​ത്തി​നൊ​ത്ത ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ആ​ര്യ​വൈ​ദ്യ​ശാ​ല​യെ വാ​രി​യ​ര്‍ ആ​ധു​നി​ക​മാ​ക്കി. കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളെ നി​റ​വേ​റ്റും​വി​ധം വൈ​ദ്യ​ത്തെ സ​മ്പു​ഷ്ട​മാ​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടു.

മി​ക​ച്ച ഗ്ര​ന്ഥ​കാ​ര​നാ​യ ഡോ. ​പി.​കെ. വാ​രി​യ​ര്‍ നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചു. ആ​ത്മ​ക​ഥ​യാ​യ സ്മൃ​തി​പ​ര്‍വ​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍ഡ് ല​ഭി​ച്ചു. ലോ​ക​ത്തെ​മ്പാ​ടും, അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സ​യു​ടെ ഫ​ല​പ്രാ​പ്തി അ​നു​ഭ​വി​ച്ച വ്യ​ക്തി​ക​ള്‍ ഒ​ട്ടേ​റെ​യാ​ണ്. സ്‌​പെ​യി​നി​ലെ രാ​ജ​കു​മാ​ര​നും ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി സി​രി​മാ​വോ ബ​ന്ദാ​ര​നാ​യ​കെ​യും മു​ന്‍ രാ​ഷ്‌​ട്ര​പ​തി ശ​ങ്ക​ര്‍ദ​യാ​ല്‍ ശ​ര്‍മ​യു​ടെ ധ​ര്‍മ​പ​ത്‌​നി വി​മ​ല ശ​ര്‍മ​യും ഉ​ള്‍പ്പെ​ടെ പ​ല പ്ര​മു​ഖ​രും ഡോ. ​പി.​കെ. വാ​രി​യ​രു​ടെ ചി​കി​ത്സാ​നു​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചി​ട്ടു​ള്ള​വ​രാ​ണ്.

വിദ്യാഭ്യാസം

കോട്ടയ്ക്കൽ രാജാസ് സ്കൂളിലും പിന്നീട്  കോട്ടയ്ക്കൽ ആയുർവേദ പാഠശാലയിൽ നിന്ന്  ആര്യവൈദ്യൻ ബിരുദം നേടി. വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു.

പുരസ്കാരങ്ങൾ, ബഹുമതികൾ

1999ൽ പത്മശ്രീ, 2010 ൽ പത്മഭൂഷൺ.  സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ധന്വന്തരി പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, സി.അച്യുതമേനോൻ പുരസ്കാരം തുടങ്ങിയ ലഭിച്ചു.

അദ്ദേഹത്തിന്റെ ആത്മകഥ  ‘സമൃതിപർവ’ത്തിന് 2008 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കുടുംബം

കവയിത്രി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ.  മക്കൾ: ഡോ.കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.