DCBOOKS
Malayalam News Literature Website

പീയൂഷ് പാണ്ഡെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

പീയൂഷ് പാണ്ഡെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍  ഏഴാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ഏജന്‍സിയായ ഒഗില്‍വി ആന്‍ഡ് മാതര്‍ ഇന്ത്യയുടെ വേള്‍ഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് പീയൂഷ് പാണ്ഡെ.ഫെവിക്വിക്ക് & കാഡ്ബറി പരസ്യങ്ങള്‍ ഏറെ ജനപ്രീതി നേടിയവയാണ്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍  2024 ജനുവരി 11, 12, 13, 14 തീയതികളില്‍ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും. മുൻ പതിപ്പുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓർഹൻ പാമുക്കിനെയും എലിഫ് ഷെഫാക്കിനെയും ലോക സാഹിത്യത്തിന് സമ്മാനിച്ച തുർക്കിയാണ് ഇത്തവണത്തെ അതിഥി രാജ്യം. പത്തോളം വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നാന്നൂറിലധികം എഴുത്തുകാർ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

 

Comments are closed.