DCBOOKS
Malayalam News Literature Website

വായിച്ച് അഴിക്കുള്ളിലാവണോ?

പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍, അത് ഓഡിയോ ബുക്കുകളോ, ഇ-ബുക്കുകളോ ആവട്ടെ, അത് ഡൗണ്‍ലോഡ് ചെയ്യുന്നതും ഫോണില്‍ സൂക്ഷിക്കുന്നതുമൊക്കെ നിര്‍ദോഷകരമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?

  • പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകൾ എന്നിവ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏതുവിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്.
  • പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും നിങ്ങളെ ഒരു ക്രിമിനലാക്കുന്നു
  • പകര്‍പ്പവകാശനിയമപ്രകാരം ഇത് കടുത്ത ശിക്ഷ ലഭിക്കാവുന്ന തെറ്റാണ്, ഡിജിറ്റല്‍ വായന പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെ, പക്ഷേ അതിന് കുറുക്കുവഴികള്‍ വേണ്ട
  • ഓര്‍ക്കുക, പുസ്തകം ജീവിതസ്വപ്നമായ ആയിരക്കണക്കിന് എഴുത്തുകാരുടെ അധ്വാനവും സ്വപ്‌നവുമാണ് ഓരോ പുസ്തകവും!

എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തികള്‍ പൊലീസും സൈബര്‍ സെല്ലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എഴുത്തുകാരന്റെ ഭൗതികസ്വത്താണ് ഓരോ രചനകളും.

 

Comments are closed.