DCBOOKS
Malayalam News Literature Website

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന് പി.എഫ്.മാത്യൂസ് പങ്കെടുക്കുന്നു

അന്താരാഷ്ട്ര പുസ്തകമേളയിൽ ഇന്ന്  (നവംബർ 12 വെള്ളി) മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ പി.എഫ്.മാത്യൂസ് പങ്കെടുക്കുന്നു. വൈകിട്ട് 6.00 മണിമുതൽ 7.00 വരെ ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയില്‍ പിഎഫ് മാത്യൂസ്, മലയാള സാഹിത്യ ഭൂമികയെക്കുറിച്ചും കോവിഡ് വ്യാപനകാലത്തെ എഴുത്തുവഴികളെക്കുറിച്ചും സമീപകാല കൃതികളെക്കുറിച്ചും ആസ്വാദകരോട് സംവദിക്കും. സോണിയ റഫീക്കും പരിപാടിയില്‍ പങ്കെടുക്കും.

ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കുട്ടിസ്രാങ്ക്, ഈ മ യൗ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് മുൻകാല കൃതികളിൽ നിന്ന് വ്യത്യസ്തമായി, തന്റെ പുതിയ കൃതിയായ ‘കടലിന്റെ മണം’ എന്ന നോവലിൽ സ്വീകരിച്ചിരിക്കുന്ന പുതിയ പ്രമേയത്തെയും പരിപാടിയില്‍ പരിചയപ്പെടുത്തും.

പി എഫ് മാത്യൂസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.