DCBOOKS
Malayalam News Literature Website

‘പെൺഘടികാരം’ പ്രകാശനം ചെയ്തു

വി എസ് അജിത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘പെൺഘടികാരം‘ ഷാർജ അന്താരാഷ്ട്ര Textപുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ സൗമ്യ പ്രവീണിൽ നിന്നും ഡോ ധനലക്ഷ്മി പുസ്തകം സ്വീകരിച്ചു. ജോയ് ഡാനിയൽ, ജേക്കബ് എബ്രഹാം, മുഖ്താർ ഉദരംപൊയിൽ, വി എസ് അജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജെമൈക്കൻ കവി മൗറീൻ ഡ്രാക്കറ്റിന്റെ സാന്നിധ്യം കൗതുകമുളവാക്കി. ഡി സി ബുക്സാണ് പ്രസാധനം.

മലയാളത്തിലെ ഉത്തരാധുനികതയുടെ രണ്ടാം തരംഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു കഥാഖ്യാനരീതിയാണ് അജിത്തിന്റേത്. മധ്യവർഗ്ഗത്തിൽപ്പെട്ട സാമാന്യ മനുഷ്യരുടെ നിത്യജീവിതമാണ് അജിത്തിന്റെ കഥകളുടെ ആഖ്യാനമണ്ഡലം. ആക്ഷേപഹാസ്യവും ഫലിതവും വിരുദ്ധോക്തിയും വിലക്ഷണീകരണവും സമൃദ്ധമായി ഉപയോഗിക്കുന്ന പെൺഘടികാരത്തിലെ കഥകൾ പരിഹാസത്തിന്റെ പുറന്തോടിനുള്ളിൽ നിത്യജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ ആന്തരലോകത്തേക്ക് ദാർശനികമോ പ്രത്യയശാസ്ത്രപരമോ ആയ ചിന്താഭാരങ്ങളൊന്നും നടിക്കാതെ സ്വതന്ത്രമായി നടന്നുകയറുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.