DCBOOKS
Malayalam News Literature Website

കൊയ്‍ലോയെ ഇതുവരെ വായിക്കാത്തവര്‍ക്കായി ഇതാ പൗലോ കൊയ്‍ലോ പുസ്‍തകങ്ങള്‍ 50 ശതമാനം വിലക്കുറവിൽ!

‘എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അവന്റെ സഹായത്തിനെത്തും’-ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്​ലോയുടെ പ്രസിദ്ധമായ ആല്‍ക്കെമിസ്റ്റ് എന്ന നോവലിലെ വാക്കുകളാണിത്.

നിങ്ങൾ പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ?ലോകം വല്ലാത്ത ഗൂഢമായ ഒന്നാണെന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന പൗലോ കൊയ്‌ലോയെ ഒരിക്കൽ പോലും വായിക്കാത്തവർ ചുരുക്കമായിരിക്കും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ എഴുത്തുകാരില്‍ ഒരാളാണ് ബ്രസീലിയൻ സാഹിത്യകാരനായ അദ്ദേഹം. പതിനേഴാം വയസ്സിൽ മനസികാരോഗ്യകേന്ദ്രത്തിൽ അട്കയപ്പെട്ടവൻ, മയക്കുമരുന്നിന്റെ അധിക ഉപയോഗത്തിന് കോളേജിൽ നിന്ന് പുറത്താക്കപ്പട്ടവൻ. എങ്കിലും എഴുത്തുകാരനാകണം എന്നുള്ള ആഗ്രഹത്തിന് ലോകം മുഴുവനും കൂട്ടുനിന്ന പൗലോയുടെ കഥ ഓരോ മനുഷ്യനും എന്നും പ്രചോദനമാണ്.

‘ദി പിൽഗ്രിമേജ്,’ ‘ദി വാൽക്കൈറീസ്,’ ‘ആൽകെമിസ്റ്റ്,’ ‘ബ്രിഡ,’ ‘ബൈ ദി റിവർ പീഡ്രാ ഐ സാറ്റ് ഡൊവ്ൺ & വെപ്റ്റ്,’ ‘ദി ഫിഫ്ത് മൗൺടൈൻ,’ ‘മാനുവൽ ഓഫ് ദി വാരിയർ ഓഫ് ലൈറ്റ്,’ ‘വെറോണിക്ക ഡിസൈഡ്സ് റ്റു ഡൈ,’ ‘ദി ഡെവിൾ & മിസ് പ്രിം,’ ‘ഇലവൻ മിനുറ്റ്സ്,’ ‘ദി സഹീർ,’ ‘ലൈക് ദി ഫ്ലോയിങ്ങ് റിവർ,’ ‘ദി വിച്ച് ഓഫ് പോർട്ടൊബെല്ലോ,’ ‘ദ വിന്നർ സ്റ്റാൻഡ്സ് എലോൺ,’ ‘ദി ആലെഫ്,’ ‘മാനുസ്ക്രിപ്റ്റ് ഫൗണ്ട് ഇൻ ആക്ര,’ തുടങ്ങിയവയാണ് പൗലോ കൊയ്‌ലോയുടെ പ്രധാനകൃതികള്‍.

ഇപ്പോൾ ഇതാ പല ഭാഷകളിലായി 10 കോടിയിൽ അധികം വിറ്റഴിഞ്ഞ THE ALCHEMIST ഉൾപ്പെടെ പൗലോ കൊയ്‌ലോയുടെ നിരവധി പകുതി വിലയിൽ ഡൗൺലോഡ് ചെയ്യാനുള്ള അവസരമാണ് ഡിസി ബുക്‌സ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഇന്ന് തന്നെ പരമാവധി പ്രയോജനപ്പെടുത്തൂ.

പുസ്തകങ്ങൾ 50 ശതമാനം വിലക്കുറവിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.

Comments are closed.