DCBOOKS
Malayalam News Literature Website

കെ.ആര്‍. മീരയുടെ പുസ്തകങ്ങൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം 50 ശതമാനം വിലക്കുറവിൽ! !


മലയാള കഥയ്ക്കും നോവലിനും ശക്തമായ ആഖ്യാനശൈലി കൊണ്ട് ആധുനികഭാവങ്ങള്‍ സമ്മാനിക്കുന്ന എഴുത്തുകാരിയാണ്‌ കെ.ആര്‍. മീര. ആഴത്തിലുള്ള ജീവിതവീക്ഷണവും ശക്തമായ ഭാഷാശൈലിയും കഥാതന്തുക്കളിലെ വ്യത്യസ്തതയുമൊക്കെയാണ് മീരയുടെ എഴുത്തിനെ എക്കാലവും വേറിട്ടുനിര്‍ത്തുന്നത്. കഥ പറച്ചിലിലെ പ്രത്യേകത തന്നെയാണ് മീരയുടെ രചകളെ എന്നും പുസ്തകപ്രേമികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയത്. മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ച മീരയുടെ എഴുത്തുകൾ മലയാളിക്ക് എന്നും പ്രിയപ്പെട്ടവയാണ്.

കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ വായനക്കാരനെ പിടിച്ചുലയ്ക്കുകയും പുരുഷചിന്തകള്‍ക്കുമേല്‍ ചോദ്യശരങ്ങള്‍ തൊടുക്കുകയും ചെയ്യുന്ന അതിശക്തമായ ആവിഷ്‌കാരങ്ങളുമായാണ് മീര എത്തിയിട്ടുള്ളത്. ഭഗവാന്റെ മരണം, മോഹമഞ്ഞ, ഓര്‍മ്മയുടെ ഞരമ്പ്, പെണ്‍പഞ്ചതന്ത്രം മറ്റു കഥകളും, ആരാച്ചാര്‍, മീരാസാധു, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മാലാഖയുടെ മറുക് -കരിനീല, മീരയുടെ നോവെല്ലകള്‍, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ , എന്റെ ജീവിതത്തിലെ ചിലര്‍ എന്നിവയാണ് പ്രധാന കൃതികൾ.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ ആർ മീരയുടെ എല്ലാ പുസ്തകങ്ങളും ഇപ്പോൾ 50 ശതമാനം വിലക്കുറവിൽ ഇ-ബുക്കുകളായി ഡൗൺലോഡ് ചെയ്യാം. ഇതിനായി സന്ദർശിക്കുക https://ebooks.dcbooks.com/author/kr-meera.

*ഈ ആനുകൂല്യം കുറച്ച് സമയത്തേക്ക് മാത്രം

Comments are closed.