DCBOOKS
Malayalam News Literature Website

പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണവും പുസ്തക പ്രകാശനവും നാളെ

പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണവും പുസ്തക പ്രകാശനവും നാളെ (2021 സെപ്റ്റംബർ 18, ശനിയാഴ്ച).   രാവിലെ 10 മണിക്ക് കൂത്തമ്പലത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് കലാ കേശവദേവിന് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ. നാരായണന്‍ പുരസ്‌കാരം സമ്മാനിക്കും. കഥകളിയിലെ താമസപ്രകൃതികളായ താടിവേഷത്തിലെ അതുല്യപ്രതിഭയാണ് കലാമണ്ഡലം കേശവദേവ്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

വൈകുന്നേരം 4 നു കൂത്തമ്പലത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ പത്മശ്രീ ഡോ. കലാ ഗോപിയുടെ ‘അമ്മ’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം മന്ത്രി കെ. രാധാകൃഷ്ണൻ നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ

 

 

Comments are closed.