DCBOOKS
Malayalam News Literature Website

പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവ’വും’, ‘കനല്‍ച്ചിലമ്പും’ ഇംഗ്ലീഷിലും ; പ്രകാശനം ഞായറാഴ്ച

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രഭാവര്‍മ്മയുടെ  ശ്യാമമാധവം, കനല്‍ച്ചിലമ്പ് എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകള്‍ ഞായറാഴ്ച (19 സെപ്റ്റംബര്‍ 2021) പ്രകാശനം ചെയ്യും. വൈകുന്നേരം 7 മണിക്ക് ന്യൂ ഡല്‍ഹി കേരള ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ട് പുസ്തകങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്യും. ‘ആന്‍ക്‌ലെറ്റ് ഓഫ് ഫയര്‍’ (കനല്‍ച്ചിലമ്പ്, വിവര്‍ത്തനം അജീര്‍കുട്ടി) ന്റെ ആദ്യ പ്രതി വെങ്കിടേഷ് രാമകൃഷ്ണനും, ‘ലമെന്റ് ഓഫ് ദി ഡസ്‌കി ലോര്‍ഡ്’ (ശ്യാമമാധവം, വിവര്‍ത്തനം അനിതാ മാധവന്‍) ന്റെ ആദ്യപ്രതി ഡോ.ചന്ദ്രശേഖര കാമ്പ്രയുടെ സ്വീകരിക്കും.

ഗൗരിശങ്കര്‍ നടേശന്‍, പ്രഭാവര്‍മ്മ, ഡോ.കെ. ശ്രീനിവാസ റാവു എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. ഇന്‍ഡസ് പബ്ലിഷേഴ്‌സാണ് ഇംഗ്ലീഷ് പതിപ്പിന്റെ പ്രസാധകര്‍.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രഭാവര്‍മ്മയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.