DCBOOKS
Malayalam News Literature Website

കെ എന്‍ പ്രശാന്തിന്റെ ‘പാതിരാലീല’; പുസ്തകചര്‍ച്ച 21ന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ എന്‍ പ്രശാന്തിന്റെ ‘പാതിരാലീല‘ എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തുന്ന പുസ്തകചര്‍ച്ച ആഗസ്റ്റ് 21ന്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡോ പി കെ രാജന്‍ മെമ്മോറിയല്‍ Textക്യാമ്പസ് സെമിനാര്‍ ഹാളില്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍ കെ എന്‍ പ്രശാന്ത്, നിത്യ പി, അശ്വിനി സി കെ, വിഷ്ണുപ്രിയ എ, മുഹമ്മദ് ഷെഫിഖ് എന്നിവര്‍ പങ്കെടുക്കും. പലമ സാഹിത്യവേദി മലയാളവിഭാഗം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡോ പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസ് നീലേശ്വരമാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളിൽ കണ്ടെത്താം. എന്നാൽ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടൻ ഭാഷയും സംസ്‌കാരവും കലർന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകൾ നല്കുന്ന അനുഭവം നൂറുശതമാനം ‘കേരളീയം’ ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്‌കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തിൽകൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.