DCBOOKS
Malayalam News Literature Website

മാറിക്കൊണ്ടിരിക്കുന്ന പുസ്തകമാണ് ഓരോ മനുഷ്യനും…പാറക്കടവിന്റെ ഇന്നത്തെ കഥ വായിക്കാം

ഒരു മഹാമാരിയുടെ വരവോടെ ലോകമാകെ ഇന്ന് ഭീതിയുടെ നിഴലിൽ ആണ്. ആരോഗ്യമുള്ള ഒരു സമൂഹത്തിനായി എല്ലാവരും വീടിനുള്ളിൽ തന്നെ ചിലവഴിക്കുന്നു. നിലവിലെ സ്ഥിതി പലരിലും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ സൃഷ്ടിച്ചേക്കാം. കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ പലരും വായനയെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഈ സമയം അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി വ്യത്യസ്തമായ ഒരാശയവുമായാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ് എത്തിയത്. വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനമാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്. ഫെബ്രുവരി 26 നാണ് ആദ്യ കഥ പാറക്കടവ് പോസ്റ്റ് ചെയ്തത്.

പാറക്കടവിന്റെ ഇന്നത്തെ കഥ വായിക്കാം

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ.
ഏഴാം ദിവസത്തെ കഥ.
ദൈവത്തിന്റെ വായന.
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
@Mukthar Udarampoyil

ദൈവത്തിന്റെ വായന
………………………………….
പുതിയ പതിപ്പുകളിറങ്ങുന്നില്ലെങ്കിലും എന്നും
മാറിക്കൊണ്ടിരിക്കുന്ന പുസ്തകമാണ് ഓരോ
മനുഷ്യനും.
കുറെ കഴിയുമ്പോൾ ദൈവം മനുഷ്യനെ വായിക്കാനായി കൊണ്ടു പോകുന്നു.

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ.ഏഴാം ദിവസത്തെ കഥ.ദൈവത്തിന്റെ വായന.ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ@Mukthar…

Posted by P K Parakkadavu on Tuesday, March 31, 2020

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.