DCBOOKS
Malayalam News Literature Website

പച്ചക്കുതിര മെയ് ലക്കം ഇപ്പോള്‍ പുസ്തകശാലകളിലും!

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ മെയ് ലക്കം ഇപ്പോള്‍ പുസ്തകശാലകളിലും ലഭ്യം. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്‍റ് പുസ്തകശാലകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതാണ്. 20 രൂപയാണ് ഒരു ലക്കത്തിന്റെ വില.

ഉള്ളടക്കം

  • കൊവിഡ് വൈറസ് വിഷയത്തിൽ സോഫിയ ബിന്ദ് നടത്തിയ രണ്ട് അഭിമുഖഭാഷണങ്ങൾ
  • സുരക്ഷാമിഷൻ എക്സിക്യുട്ടിവ് ഡയരക്ടർ ഡോ. മുഹമ്മദ് അഷീൽ നിലവിലെ അവസ്ഥ വ്യക്തമാക്കുന്നു: പാൻ ഡെമിക്കിൽനിന്ന് എൻഡെമിക്കിലേക്ക്
  • ഗവ: മെഡിക്കൽ കൊളെജ് ജനറൽ മെഡിസിൻ റിട്ട പ്രൊഫസർ ഡോ. പി. കെ. ശശിധരൻ മറുവാദം ഉന്നയിക്കുന്നു: കൊവിഡ് ഭീതിയുടെ മറുവശങ്ങൾ.
    ശ്രീനാരായണഗുരുവിന്റെ ‘സ്ത്രീപക്ഷം’ : ശാന്തിസ്വരൂപ് എഴുതുന്നു
  • സ്ത്രീകളെ ഏതുരീതിയിലാണ് സ്വജീവിതത്തിലും സ്വന്തം സാഹിത്യകൃതികളിലും ഗുരു കാണുകയും അവതരിപ്പിക്കുകയും ചെയ്തത് ? ജിഹാദും ലൗജിഹാദും: ഡോ. ടി. കെ. ജാബിർ.
    സ്വപ്നയുടെ മരണവും കോർപ്പറേറ്റ് ആർത്തികളും : ജനവിരുദ്ധമായി മാറിയ ബാങ്കിങ്ങ് നയങ്ങളിലൂടെ കെ. ജി. സുധാകരൻ.
  • കുടുംബത്തിനകത്തെ പുതിയ മാതൃസങ്കൽപം: എൻ. പി. ഹാഫിസ് മുഹമ്മദ്.
  • നൊമാഡ്ലാന്റ്: ഓസ്കർ സിനിമയിലൂടെ എൻ. എസ്. അരുൺകുമാർ.
  • എന്റെ പരിണാമസന്ധികൾ: സോക്രട്ടീസ് കെ. വാലത്തിന്റെ കഥ. സുധീഷ് കോട്ടേമ്പ്രത്തിന്റെ വര.
  • 9 കവിതകൾ: പോളിഷ് കവി അദം സഗയ്യെവ്സ്കിയുടെ രണ്ടു കവിതകൾ. വിവർത്തനം മാങ്ങാട് രത്നാകരൻ./ മണിപ്പൂരി 2 കവിതകൾ. വിവർത്തനം: ശ്രീജിത് പെരുന്തച്ചൻ./ മലയാള കവിതകൾ: ബിജോയ് ചന്ദ്രൻ, എ. കെ. അനിൽകുമാർ, രേഷ്മ തലപ്പള്ളി, എം. ബഷീർ, സജീവ് സി വാരിയർ.
  • പി. കെ. രാജശേഖരന്റെ ‘ഇരുൾസന്ദർശനങ്ങൾ’ തുടരുന്നു.

pachakuthiraതപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
    മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
  • വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.  DC Books A/C No: 0315073000000386,  IFSC : SIBL0000315  ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

Comments are closed.