DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’ മാര്‍ച്ച് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മാര്‍ച്ച് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ഉള്ളടക്കം

  • ഗബ്രിയേൽ ഗാർസിയ മാർക്കേസ് മറവിരോഗത്തിനും മരണത്തിനും അൽപ്പംമുമ്പ് എഴുതി പൂർത്തിയാക്കിയ സ്പാനിഷ് നോവൽ Until August ന്റെ സ്പാനിഷ്, ഇംഗ്ലീഷ് വിവർത്തനങ്ങൾ ഈ മാർച്ചിൽ ലോകമെങ്ങും പുറത്തിറങ്ങുകയാണ്; ഒപ്പം ‘ആഗസ്തിൽ കാണാം’ എന്ന പേരിൽ മലയാള വിവർത്തനവും. നോവലിന്റെ ഒന്നാം അധ്യായം പച്ചക്കുതിരയുടെ മാർച്ച് ലക്കത്തിൽ വായിക്കാം. മാങ്ങാട് രത്നാകരന്റെ വിവർത്തനം. സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിത്രങ്ങൾ.
  • മരണാനന്തര നോവൽ: മാങ്ങാട് രത്നാകരന്റെ മാർക്കേസ് വിവർത്തനാനുഭവം.
  • അവസാനത്തെ മുഗളന്മാരുടെ എഴുത്തുജീവിതം: വില്യം ഡാൽറിംപിളിന്റെ പ്രഭാഷണം. വിവർത്തനം : ജോസഫ് കെ. ജോബ്.
  • കഴിഞ്ഞ മാസം മരണപ്പെട്ട പ്രസിദ്ധ ചിത്രകാരൻ എ. രാമചന്ദ്രന്റെ വ്യക്തിത്വവും കലയും അവതരിപ്പിക്കുന്ന രണ്ടു ലേഖനങ്ങൾ എം. എ. ബേബിയും സുധീഷ് കോട്ടേമ്പ്രവും എഴുതിയിരിക്കുന്നു.
  • ആസ്വാദകരുടെ കടലുകൾ : ഇംഗ്ലണ്ടിലെ ഹേ യിൻ നിന്ന് കോഴിക്കോട്ടെ കെ. എൽ. എഫ് വരെയുള്ള ലിറ്റററി ഫെസ്റ്റിവലുകളിലൂടെ രവി ഡി സി.
  • കീചക വിധം: ഫ്രാൻസിസ് നൊറോണയുടെ കഥ. സലിം റഹ്മാന്റെ വര.
  • സർവ്വമത സമ്മേളനത്തിന്റെ സംഗീതം: ഡോ. എം. എ. സിദ്ദീഖ്.
  • ചണ്ഡാലഭിക്ഷുകി: പി. എസ്. വിജയകുമാർ.
  • കവികൾ: പി. എ. നാസിമുദ്ദീൻ, എൽ. തോമസ്കുട്ടി, ബാബു സക്കറിയ, പ്രിയ ഉണ്ണികൃഷ്ണൻ.

പച്ചക്കുതിര തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ? പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:പുതുക്കിയ വരിസംഖ്യാനിരക്ക്  (തപാൽവഴി ലഭിക്കാൻ ) :

  • വാർഷികം (12 ലക്കം) : 300 രൂപ
  • ദ്വൈവാർഷികം ( 24 ലക്കം) : 600 രൂപ
  • ത്രൈവാർഷികം (36 + 6 ലക്കം സൗജന്യം = 42 ലക്കം) :  900 രൂപ

Pachakuthira Digital Editionഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം. അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.

DC BOOKS
ACCOUNT NO :626705014141
IFSC CODE : ICIC0006267

പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 9946109101 , 0481 2301614 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.

തുക അടച്ചശേഷം റസീപ്റ്റ് സ്ക്രീൻഷോട്ടും താങ്കളുടെ   തപാൽമേൽവിലാസവും 9946109101 നമ്പറിലേക്ക് വിളിച്ചോ  വാട്ട്സാപ്പ് അല്ലെങ്കിൽ  ഇ മെയിൽ വഴിയോ അറിയിക്കാം.

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.