DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’; ഫെബ്രുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

തുറന്നു പറച്ചിലുകളും അപ്രിയസത്യങ്ങളുമായി ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഫെബ്രുവരി ലക്കം ഇപ്പോള്‍ വിപണിയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. മാസിക ഡിജിറ്റല്‍ രൂപത്തിലും വായിക്കാവുന്നതാണ്.

NIA , ED, CBI എന്നീ കേന്ദ്രഏജൻസികൾ സ്വർണ്ണക്കടത്തുകേസിൽ പ്രതിയാക്കുകയും ജയിലിലടക്കുകയും എന്നാൽ ഒരു തെളിവുപോലും കോടതിയിൽ ഹാജരാക്കാനാവാതെ ജാമ്യം pachakuthiraകൊടുത്ത് പുറത്തുവിടുകയും ചെയ്ത, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഐ എ എസ് , ആദ്യമായി പൊതുസമൂഹത്തോട് പച്ചക്കുതിരയിലൂടെ സംസാരിക്കുന്നു എന്ന പ്രത്യേകതയും പുതിയ ലക്കത്തിനുണ്ട്.

ഉള്ളടക്കം

  • കത്തോലിക്കസഭയുടെ “മരണക്കളികൾ” : ഡോ. ബെറ്റിമോൾ മാത്യു .
  • തിരുവിതാംകൂറിലെ അടിമത്ത നിരോധന ചരിത്രം: ഷാജു വി. ജോസഫ്.
  • വാഗ്ഭടാനന്ദന്റെ വഴിയാത്രകൾ: ഡോ. പി. ശിവപ്രസാദ്.
  • പുഷ്പേന്ദ്ര സിംഗിന്റെ സിനിമ: പി. കെ. സുരേന്ദ്രൻ.
  • റ്റിക് ന്യാഹ്‌ത് ഹാൻ: ഡോ. അജയ് ശേഖർ.
  • എം. മുകുന്ദനും ഭാസ്കരനും: രമേശൻ ബ്ലാത്തൂരിന്റെ കഥ. സുനിൽ അശോകപുരത്തിന്റെ വര.
  • കവിതകൾ: അക്ബർ, ബിജോയ് ചന്ദ്രൻ, ജയശങ്കർ എ എസ് അറയ്ക്കൽ, ത്യാഗരാജൻ ചാളക്കടവ്.

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
    മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
  • വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.  DC Books A/C No: 0315073000000386,  IFSC : SIBL0000315  ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

 

Comments are closed.