DCBOOKS
Malayalam News Literature Website

കോഫി വിത്ത് ലാജോ ജോസ്; പ്രിയ എഴുത്തുകാരനുമായി നിങ്ങള്‍ക്കും സംസാരിക്കാം

മലയാളികള്‍ക്ക് ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിച്ച ‘റൂത്തിന്റെ ലോകം’ , ‘കോഫി ഹൗസ്’, ‘ഹൈഡ്രാഞ്ചിയ’ , ‘റെസ്റ്റ് ഇന്‍ പീസ്’ എന്നീ നോവലുകളുടെ രചയിതാവ്  ലാജോ ജോസിനോട് സംസാരിക്കാനും  അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും ഡി സി ബുക്സ് വായനക്കാര്‍ക്ക് അവസരം ഒരുക്കുന്നു. ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ-മരിയ’ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്കാണ് ലാജോ ജോസുമായി സംസാരിക്കാന്‍ അവസരം ലഭിക്കുക. വായനക്കാരെ ത്രില്ലടിപ്പിച്ച കഥകളുടെ പിറവിയെ കുറിച്ചും അതിന്റെ നാള്‍വഴികളെ കുറിച്ചും ലാജോ ജോസ് വായനക്കാരുമായി സംസാരിക്കും.

ലാജോ ജോസിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ നോവലാണ് ‘കന്യാ-മരിയ’. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍. ഡി സി ബുക്‌സാണ് പ്രസാധകര്‍.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.