DCBOOKS
Malayalam News Literature Website

ഒ വി വിജയന്‍ ചരമദിനാചരണം നാളെ

ഒ.വി.വിജയന്‍ സ്മാരക സമിതിയും കേരള സാംസ്‌കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പാഴ്ത്തറയിലെ പൊരുളുകള്‍-ഒ.വി.വിജയന്‍ ചരമദിനാചരണം 2022’ മാര്‍ച്ച് 30ന് നടക്കും. രാവിലെ പത്ത് മണി മുതല്‍ ഏഴ് മണി വരെ തസ്രാക്കിലെ ഒ.വി.വിജയന്‍ സ്മാരകത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

പുഷ്പാര്‍ച്ചന, ഉദ്ഘാടനയോഗം, ഒ.വി.വിജയന്‍ പുരസ്‌കാര സമര്‍പ്പണം, സമൃതി പ്രഭാഷണം, പുസ്തകപ്രകാശനം, നാടകാവതരണം, കാവ്യാഞ്ജലി, ചലച്ചിത്ര പ്രദര്‍ശനം, വനിതകളുടെ ചിത്ര പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികള്‍ ചരമദിനാചരണത്തിന്റെ ഭാഗമായി തസ്രാക്കില്‍ നടക്കും.

ഒ.വി.വിജയന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.