DCBOOKS
Malayalam News Literature Website

ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റില്‍ ഇടം നേടി വിശാഖ് രാജ്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'കേരളഭക്ഷണചരിത്രം' എന്ന പുസ്തകത്തിന്റെ കവർഡിസൈനിംഗാണ് വിശാഖ് രാജിനെ അംഗീകാരത്തിന് അർഹനാക്കിയത്

ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റില്‍ വിശാഖ് രാജ് ടി ആർ. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കേരളഭക്ഷണചരിത്രം’ എന്ന പുസ്തകത്തിന്റെ കവർഡിസൈനിംഗാണ് വിശാഖ് രാജിനെ അംഗീകാരത്തിന് അർഹനാക്കിയത്.  സുമ ശിവദാസ്, ദീപ ഗോപാലകൃഷ്ണന്‍ എന്നിവരാണ് പുസ്തകത്തിന്റെ രചയിതാക്കള്‍. ആറ് പുസ്തകങ്ങളാണ്  ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.

ഹാര്‍പ്പര്‍ കോളിന്‍സ് ഇംപ്രിന്റ് ഫോര്‍ത്ത് എസ്റ്റേറ്റ് പ്രസിദ്ധീകരിച്ച അനുകൃതി ഉപാധ്യായയുടെ കിന്റ്സുഗി എന്ന നോവലിന്റെ കവര്‍ ചിത്രമാണ് 2022ലെ ഓക്സ്ഫോര്‍ഡ് ബുക്ക്സ്റ്റോര്‍ ബുക്ക് കവര്‍ പ്രൈസിന് അര്‍ഹമായത്. ഇഷാന്‍ ഖോസ്ലയാണ് പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

”വെറുമൊരു പാചകപുസ്തകമായിരിക്കില്ല, ഭക്ഷണത്തെക്കുറിച്ചും അതിന്റെ പ്രാദേശിക വശങ്ങളെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും സംസാരിക്കുന്ന ഒന്നാണ് പുസ്തകം” എന്ന ഡി സി എഡിറ്റോറിയല്‍ ടീമിന്റെ ദര്‍ശനം കവര്‍ ഡിസൈനിംഗില്‍ സഹായകമായെന്ന് സ്‌ക്രോള്‍ ഇന്നിനോട് വിശാഖ് രാജ് പറഞ്ഞു.

നൂറ്റാണ്ടുകളായി മാറിവന്ന ഭക്ഷണങ്ങളിലൂടെയും അവ വന്ന വഴികളിലൂടെയും ഉള്ള ഈ സഞ്ചാരം മലയാളത്തില്‍ ആദ്യമായാണ് പുസ്തകരൂപത്തില്‍ എത്തുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.