DCBOOKS
Malayalam News Literature Website

ഓര്‍മ്മയിലെ പൊന്നോണം

ഒരു വേനൽകാലം സായന്നത്തോട്  അടുക്കുന്നു, സൂര്യരശ്മികൾ പടിഞ്ഞാറൻ ചക്രവാളത്തിരകളിൽ തട്ടി  തിളക്കം പരന്നു . കോളേജ്  ജീവിതത്തിലെ കഥകൾ പങ്കുവച്ചു രവിയും സുഹൃത്ത് ഹരിയും ദൂരെ മണൽ കൂനകൾക്ക് അപ്പുറം തണൽമരച്ചോട്ടിലെ പെട്ടി കട ലക്ഷ്യമാക്കി നടന്നു. താമസം ലോഡ്ജിൽ ആയതിനാൽ സർവ്വ സ്വാതന്ത്ര്യം ആസ്വദിച്ചു അതിന്റ പരിപൂർണതയിൽ ലയിച്ച ജീവിതം. കടയയുടെ അരികു ചേർന്നു രവി രാമേട്ടാന്നു നീട്ടി ഒരു വിളി. ചില്ലു കുപ്പികൾക്കിടയിലൂടെ കറ പുരണ്ട പല്ല് ഉന്തിയ മുഖം ഉയർന്നു, ആ എവിടാടെ നിന്നെയൊന്നും ഈവഴിക്കു കാണാൻ ഇല്ലല്ലോ നമ്മളെ ഒക്കെ മറന്നോ . ചിരിച്ച മുഖവുമായി ഹരി,അണ്ണാ രണ്ടു സിഗരറ്റ്. രാമേട്ടൻ സിഗരറ്റ് നീട്ടി  അപ്പോൾ ജീവവായു തേടി ഇറങ്ങിയതാണല്ലേ അങ്ങനെ കുശലം പറഞ്ഞു  പുകഞ്ഞങ്ങനെ നിന്നു. ഇനിയെന്താ ഹരി അടുത്ത പരുപാടി നമക്ക്  വിനീതിന്റെ അടുത്ത് പോയാലോ അവിടെ ആകുമ്പോ രണ്ടെണ്ണം അടിച്ചു കണ്ണാടി കുളത്തിലും ഒന്ന് കുളിക്കാം.ആ എന്നാ പിന്നെ വിട്ടേക്കാം നേരെ ലോഡ്ജിലേക്കു പോകാം അവിടെ ചെന്ന് തോർത്തും എടുത്തു സ്കൂട്ടറിൽ എണ്ണ അടിച്ചു വിട്ടേക്കാം. അല്ല അവനെ വിളിക്കണ്ടേ നീ ഒന്ന് വിളിച്ചു നൂറേൽ കേറ്റു. ഹരി, അവന്റെ വീട് എവിടായിട്ടാ ? നീ അന്ന് വന്നതല്ലേ.എപ്പോ? ഡാ ഓണത്തിന്റെ അന്ന്  ആഹ്ഹ് അന്നത്തെ കോലം ഓർമിപ്പിക്കല്ലേ!!. അങ്ങനെ ചെറിയൊരു സവാരിക്കൂ ശേഷം ശാസ്ത്താംകോട്ട എത്തി. കുറച്ചു ചെന്നപ്പോൾ വിനീത് റോഡരികിൽ ബൈക്കിന്റെ കണ്ണാടി നോക്കി നിൽപ്പുണ്ട് സൗന്ദര്യം ബോധം ലേശം കൂടുതലാ കക്ഷിക്ക് ! ഞങ്ങൾ കുറച്ചു സൗഹൃദ സംഭാഷണത്തിനു ശേഷം കണ്ണാടി കുളത്തിലേക്കു തിരിച്ചു. കുളത്തിന്റെ ഓളപ്പരപ്പിൽ കുട്ടികൾ ഉല്ലസിക്കുന്ന ദൃശ്യം ദൂരേന്നെ കാണാം അരികെ ചെന്നതും ആവേശം ഏറി അക്ഷരാർത്ഥത്തിൽ കണ്ണാടി കുളം തന്നെ അടിത്തട്ടു വരെ സൂക്ഷ്മം പിന്നെ ഒന്നും നോക്കിയില്ല എടുത്തങ്ങു ഒറ്റ ചാട്ടം കുളിച്ചങ്ങു തിമിർത്തു. നേരം വൈകിയത് അറിഞ്ഞില്ല ഓരോരുത്തരായി വീടു പിടിക്കാൻ തുടങ്ങി ഞങ്ങളും മനസില്ല മനസോടെ തോർത്തി കയറി വസ്ത്രങ്ങളെല്ലാ സ്കൂട്ടറിന്റെ പിൻവശത്തു ഭദ്രമായിട്ട് വെച്ചിട്ടാണ് പോയത്.സ്കൂട്ടറിന്റെ അരികെ എത്തിയപ്പോൾ ഹരിയുടെ മുഖത്തിനൊരു വാട്ടം സ്കൂട്ടറിന്റെ താക്കോൽ കാണാൻ ഇല്ല അവിടൊക്കെ അരിച്ചു പെറുക്കി.ഇരുട്ട് വീണത് കൊണ്ട് കാഴ്ച ശൂന്യം! ചെറിയൊരു നിക്കറും ഇട്ടു മൂവരും അരികിലെ തടിപ്പുറത്ത് ഇരുപ്പായി ഇനി അടുത്തത് എന്ത് ആലോചനയിൽ മുഴുകി അപ്രതീക്ഷിതമായി നല്ല കാറ്റ് വീശി പുറകെ മഴയും എല്ലാകൊണ്ട് ശുഭം!ഈ കോലത്തിൽ എവിടേലും പോകാൻ പറ്റുമോ അതും ഇല്ല പെട്ടന്ന് അടുത്തൊരു അംഗനവാടി ശ്രദ്ധയിൽ പെട്ടു അങ്ങോട്ട്‌ കയറി നിന്നു അങ്ങനെ ഇരിക്കെ പണ്ടൊരിക്കൽ ഇവിടെ അടുത്ത് ഓണ പരിപാടിയായിട്ട് ബന്ധപ്പെട്ട് വന്നത് ഓർമയിൽ പെട്ടത്. അന്നും മൂവരും ഒന്നുച്ചു കൂടിയ മറ്റൊരു ദിവസം അന്നത്തെ ഓണം ഇന്നലെ കഴിഞ്ഞ പോലെ. നാലു വലിയ തേരുകൾ എൽ.ഇ.ഡി ബൾബിനാൽ അലങ്കരിച്ചു ആകാശം മുട്ടെ പൊക്കത്തിൽ അതിലും അതിശയം തേരുകൾ ആൾബലത്താൽ തോളിലേറ്റി പാടവും ഒരു ചെറിയ ചാലും കടന്നു കുന്നിനു മുകളിലെ അമ്പലത്തിൽ എത്തിക്കുക കാണാൻ കൗതുകം ഏറെയുള്ള കാഴ്ച തന്നെ, തേരുകൾക്ക് സൗന്ദര്യം കൂട്ടി ചുറ്റിനും പുലി രൂപം കെട്ടിയ ആന കുടവയറന്മാർ ചെണ്ടമേളത്തിന് അകമ്പടിയോടെ ആർത്തുല്ലസിച്ചു തുള്ളുന്നു.തരിശായ പാടം മുഴുവൻ ജനപ്രവാഹം കച്ചവടക്കാരും ഒക്കെയായി നിറഞ്ഞു നില്കുന്നു. അപ്പോളാകട്ടെ വിനീതിന്റെ വക ഒരു സൂത്രപണി ഐസ് മിട്ടായികാരന്റെ അരികിൽ എത്തി നാലെണ്ണം വാങ്ങി ഞൊടിയിടയിൽ ഒരൊറ്റോട്ടം പാസാക്കി.  ഇതുകണ്ടു രവിയും ഹരിയും ഒന്നു പരുങ്ങി. അവനെ കാണാനും ഇല്ല കുറച്ചു കഴിഞ്ഞു പുറകിന്നു ഒരു വിളി ടെ.. ഇങ്ങുവാ.. മുന്ന് ഐസ് മിട്ടായി എടുത്ത് നേരെ നീട്ടി എന്നിട്ട് കണ്ണിറുക്കി ഒരു ചിരിയും. എന്നിട്ടൊരു ചോദ്യം ഇനി എന്താ വേണ്ടത്!! അങ്ങനെ ഈ വിദ്യ ഓരോരുത്തരായി പ്രയോഗിച്ചു കൊള്ളാം!! പലതരത്തിലുള്ള ഐസ് മിട്ടായി അങ്ങനെ അകത്താക്കി കുറെ കഴിഞ്ഞപ്പോ ഒരു കച്ചവടത്തിനുള്ള സാധനം ഒപ്പിച്ചു . ഓരോരോ കൗതുകങ്ങളെ.അന്നത്തെ ദിവസം ഓണക്കളിയും അതിന്റെ ലഹരിയും ഉൾക്കൊണ്ട്‌ ഓണപ്പാട്ടിന്റെ അകമ്പടിയോടെ കടന്നു പോയി ഓർമകൾക്കിപ്പുറം അങ്കണവാടിയിൽ മൂവരും ചടഞ്ഞു കൂടി ഇരുപ്പായി. ഇനിയൊരു ഓണം വരെ കാതുകളിൽ ചെണ്ടമേള ലഹരിയും പുലി തുള്ളലും മായാതങ്ങനെ..

Comments are closed.