DCBOOKS
Malayalam News Literature Website

Swiggy യിൽ ബിരിയാണി ഓർഡർ ചെയ്തു, ഒരു മണിക്കൂർ കഴിഞ്ഞപ്പോ ചൂടോടെ ഡെലിവറി: ടോണി

‘Swiggy യിൽ ബിരിയാണി ഓർഡർ ചെയ്തു, ഒരു മണിക്കൂർ കഴിഞ്ഞപ്പോ ചൂടോടെ ഡെലിവറി ‘ ഫേസ്ബുക്കില്‍ രസകരമായ കുറിപ്പ് പങ്കുവെച്ച് ‘നമ്മള്‍ ഉമ്മ വെച്ചതിന്‍റെ ചോര’ എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയായ ടോണി. പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി പുസ്തകം ഓര്‍ഡര്‍ ചെയ്തതിനെക്കുറിച്ച് വളരെ രസകരമായ ഒരു കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. സന്തോഷ് ഏച്ചിക്കാനത്തിന്‍റെ ‘ബിരിയാണി’ എന്ന പുസ്തകമാണ് ടോണി ഓര്‍ഡര്‍ ചെയ്തത്.

കുറിപ്പ് വായിക്കാം

Swiggy യിൽ ബിരിയാണി
ഓർഡർ ചെയ്തു.

കൈ അറിയാതെ എവിടെയോ
ഒന്നു തട്ടിയാരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോ
ചൂടോടെ ഡെലിവറി കിട്ടി.

ബിരിയാണി
by
സന്തോഷ് ഏച്ചിക്കാനം

ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ഇപ്പോള്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി സംസ്ഥാനത്തുടനീളം ലഭ്യമാണ്. വിശക്കുന്ന വയറിനും വിശക്കുന്ന മനസ്സിനും വേണ്ടി ഇനി ഒന്നിച്ച് ഓര്‍ഡര്‍ ചെയ്യാം.
ഇന്ന് തന്നെ ഈ അവസരം പ്രയോജനപ്പെടുത്തൂ.

സന്തോഷ് ഏച്ചിക്കാനത്തിന്‍റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

ടോണിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.