DCBOOKS
Malayalam News Literature Website

ലോക്ഡൗണിലും നിങ്ങളുടെ വായന ലോക്കാകില്ല, ഏറ്റവും പുതിയ പുസ്തകങ്ങള്‍ SWIGGY-യിലൂടെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍!

Swiggy

കണ്ണൂര്‍ ജില്ലയിലെ പുസ്തകപ്രേമികള്‍ക്ക് ആശ്വാസം പകരാന്‍ ഡിസി ബുക്‌സ്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വായനയെ ഇഷ്ടപ്പെടുന്നവര്‍ക്ക്, വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഡിസി ബുക്‌സ് പുസ്തകങ്ങള്‍ സ്വിഗ്ഗിയിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാകും ഡിസി ബുക്‌സ് പുസ്തകങ്ങള്‍ നിങ്ങള്‍ക്കരികില്‍ എത്തുക.

ശരീരത്തിന്റെ ആരോഗ്യത്തിന് ഭക്ഷണം അനിവാര്യമാണ് എന്നതുപോലെ തന്നെ നല്ല അറിവിന് നല്ല വായന കൂടിയേ തീരൂ. നല്ല അറിവിന്, നല്ല ചിന്തകള്‍ക്ക് പുസ്തകങ്ങളാകട്ടെ നിങ്ങളുടെ ഭക്ഷണം, ശരീരത്തിന്റെയും മനസ്സിന്റെയും വിശപ്പകറ്റാന്‍ ഇന്ന് തന്നെ സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്യൂ.

കൊറോണ രോഗികളുടെ എണ്ണം കൂടുന്നത് കണ്ണൂര്‍ ജില്ലയില്‍ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കൊറോണ എന്ന മഹാമാരിയും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുമൊന്നും വായനയ്ക്ക് ഒരു തടസ്സമാകാരുത് എന്ന ലക്ഷ്യത്തോടെയാണ് ഡിസി ബുക്‌സിന്റെ പുതിയ ഉദ്യമം. ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളം സ്വിഗ്ഗിയിലൂടെ ലഭ്യമാകും

”വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിലെടുക്കൂ, അതൊരായുധമാണ്”- ബെര്‍തോള്‍ഡ് ബ്രെഹ്ത്‌

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.