DCBOOKS
Malayalam News Literature Website

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍… ഒ എന്‍ വി യോടൊപ്പം ഒരാഴ്ച

 

”അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ…”

മലയാളിയുടെ ഹൃദയത്തെ തൊട്ടുണര്‍ത്തിയ, നിത്യജീവിതത്തെ സ്വാധീനിച്ച ഒരായിരം ഗാനങ്ങള്‍ സമ്മാനിച്ച നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരമായ കവി ഒ എന്‍ വി കുറുപ്പിനെ അനുസ്മരിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ഒ എൻ വി വീക്ക് സെപ്റ്റംബർ 23ന് ആരംഭിക്കും. ഒ എന്‍ വിയുടെ കൃതികൾക്ക് മികച്ച ഓഫറുകളോട് കൂടി ഈ വാരം വായനക്കാർക്ക് സ്വന്തമാക്കാവുന്നതാണ്.  സെപ്റ്റംബർ 30ന് ഒ എന്‍ വി വീക്ക് അവസാനിക്കും.

കേരളത്തിലുടനീളമുള്ള ഡി സി ബുക്സ് /കറന്റ് പുസ്തകശാലകളിൽ  ഒ എൻ വി വീക്ക് സ്പെഷ്യൽ ഓഫറുകൾ ലഭ്യമാകും.

മലയാള ഗാനങ്ങളും സിനിമകളും മനസില്‍ നിന്ന് മറഞ്ഞുപോയാലും ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ ചില ഗാനങ്ങള്‍ ഉയരങ്ങളിലൂടെ പലനാടുകള്‍ തേടി ഒരു കിന്നാരം മൂളി നമ്മുടെ ഉള്ളിലേക്ക് കടന്നുവരും. മലയാളികള്‍ നെഞ്ചോടുചേര്‍ത്തു വയ്ക്കുന്ന എത്രയെത്ര സിനിമാപാട്ടുകളാണ് ഒ എന്‍ വി കുറുപ്പ് സമ്മാനിച്ചിട്ടുള്ളത്. പ്രണയത്തിനും വിരഹത്തിനും പല ഭാവങ്ങള്‍ ചാലിച്ച് ഒ.എന്‍.വി കുറുപ്പ് എന്ന അതുല്യ പ്രതിഭ എഴുതിയ ഓരോ വരികളും മറക്കാതെ പാടാന്‍ കഴിയുന്നവരാണ് മലയാളികള്‍.

ആയിരക്കണക്കിന് ഗാനങ്ങള്‍ സമ്മാനിച്ച് നിത്യതയിലേക്ക് മടങ്ങിയ ഒ എൻ വി  ഇന്നും എന്നും മലയാളിയുടെ ഹൃദയത്തിൽ ജീവിക്കുന്നു.

Comments are closed.