DCBOOKS
Malayalam News Literature Website

എന്‍.കൃഷ്ണപിള്ള; നാടകത്തിന്റെ വഴികാട്ടി

മലയാള നാടകത്തിന്റെ പുരോഗതിയില്‍ ഗണനീയമായ മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിപ്രഭാവമായിരുന്നു എന്‍.കൃഷ്ണപിള്ള. സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായിരുന്ന എന്‍.കൃഷ്ണപിള്ള കേരള ഇബ്‌സണ്‍ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

1916 സെപ്റ്റംബര്‍ 22ന് വര്‍ക്കലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ‘കേരളസംസ്‌കാരത്തിലെ ആര്യാംശം’ എന്ന വിഷയത്തില്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തി. ഭഗ്നഭവനം, കന്യക, ബലാബലം, അനുരഞ്ജനം,മുടക്കുമുതല്‍ തുടങ്ങിയ നാടകങ്ങളും കൈരളിയുടെ കഥ, പ്രതിപാത്രം ഭാഷണഭേദം എന്നീ പഠനങ്ങകൃതികളും ഏറെ പ്രശസ്തമാണ്. 1987-ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ‘പ്രതിപാത്രം ഭാഷണഭേദം’എന്ന ഗ്രന്ഥത്തിനാണ് ലഭിച്ചത്. ഈ കൃതി സി.വി. രാമന്‍പിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമാണ്. 1988 ജൂലൈ 10-ന് എന്‍.കൃഷ്ണപിള്ള അന്തരിച്ചു.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എന്‍.കൃഷ്ണപിള്ളയുടെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.