DCBOOKS
Malayalam News Literature Website

ഓൺലൈൻ ഇലസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഡോ: അംബികാസുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ എന്ന ചെറുകഥയെ ആസ്പദമാക്കി കുട്ടികൾക്കുവേണ്ടി ഓൺലൈൻ ഇലസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

അഴകൻ, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ വിഹ്വലതകളെയും
മണ്ണൻ മുതലയും, മീൻ കൊത്തിയും ബോധി വൃക്ഷത്തിനു മുകളിൽ പാടിക്കൊണ്ടിരിക്കുന്ന
തത്തകളും തവളയും കിളികളും കാവിൻ്റെ ഓർമ്മകളും കുന്നുകളും കാട്ടുപൊന്തകളും നീരൊഴുക്കും മനുഷ്യരുടെ കാഴ്ചവട്ടത്തു നിന്ന് രക്ഷപ്പെടുന്ന മീൻ കൂട്ടങ്ങളെയും ശുലാപ്പ് ദേവിയും ആകാശ ദേവനും കുട്ടികൾ രേഖാചിത്രങ്ങളിലൂടെയും വർണ്ണചിത്രങ്ങളിലൂടെയും വരച്ചെടുത്തു.

കാസറഗോഡ് ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും അമ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു കുട്ടികൾ അവരവരുടെ വീടുകളിൽ ഇരുന്നു കൊണ്ട് ഓൺലൈൻ ക്യാമ്പിൽ പങ്കാളികളായി.

ചിത്രകാരൻ സചീന്ദ്രൻ കാറഡുക്ക ഇല്ലസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ
ചിത്രങ്ങളെ വിലയിരുത്തി ഡോ: അംബികാസുതൻ മാങ്ങാട് സംസാരിച്ചു. ചിത്രകാരൻമാരായവിനോദ് അമ്പലത്തറ പ്രസാദ് കാനത്തുങ്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഡോ: അംബികാസുതന്‍ മാങ്ങാടിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.