DCBOOKS
Malayalam News Literature Website

നയന്‍താരയുടെ ‘കൊളമാവ് കോകില’; ട്രെയിലര്‍ പുറത്തിറങ്ങി

നയന്‍താര നായികയായി എത്തുന്ന പുതിയ തമിഴ്‌ ചിത്രം കൊളമാവ് കോകിലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ആക്ഷന്‍ കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണന്‍, യോഗി ബാബു, ജാക്വിലിന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. ചിത്രത്തില്‍ അതിഥി താരമായും അനിരുദ്ധ് എത്തുന്നുണ്ട്.

തമിഴിലെ ബിഗ്‌ബോസ് ടിവി ഷോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കൊളമാവ് കോകില’ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.

ഇമൈക്ക നൊടികള്‍, കൊലൈയുതിര്‍കാലം, വിശ്വാസം, മലയാളത്തില്‍ നിവിന്‍പോളിയുമൊത്ത് ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്നിവയാണ് ഈ വര്‍ഷമിറങ്ങുന്ന നയന്‍താര ചിത്രങ്ങള്‍.

Comments are closed.