DCBOOKS
Malayalam News Literature Website

കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട പോസ്റ്റ് ; എഴുത്തുകാരന്‍ മനോഹരന്‍ വി പേരകത്തിനെതിരെ ആക്രമണം

കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് നോവലിസ്റ്റ് മനോഹരൻ വി.പേരകത്തിനെതിരെ സംഘപരിവാര്‍ ആക്രമണം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ദേഹത്തും നെറ്റിയിലും പരിക്കേറ്റ മനോഹരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുമാസം മുമ്പ് പേരകത്ത് നടന്ന കല്യാണത്തില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ആ കല്യാണത്തിനെത്തിയവരെല്ലാം ശ്രദ്ധിക്കണമെന്നായിരുന്നു മനോഹരന്റെ പോസ്റ്റ്.കല്യാണവീട്ടിലെ ഗൃഹനാഥനും സുഹൃത്തും ചേര്‍ന്ന്  മനോഹരനെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കല്യാണത്തില്‍ പങ്കെടുത്തവരുടെ അറിവിലേക്കായാണ് താന്‍ പോസ്റ്റിട്ടതെന്നും കല്യാണവീട്ടുകാരെ മോശപ്പെടുത്താനായിരുന്നില്ലെന്നും മനോഹരന്‍ പറയുന്നു.

മനോഹരന്‍ വി പേരകത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ എഴുത്തുകാരുള്‍പ്പെടെ നിരവധിയാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

 

Comments are closed.