DCBOOKS
Malayalam News Literature Website

തസ്രാക്കില്‍ ഒക്ടോബര്‍ 6,7,8 തീയതികളില്‍ നോവല്‍ ശില്പശാല

പാലക്കാട്: മലയാള സാഹിത്യത്തിന് നവദര്‍ശനങ്ങള്‍ പകര്‍ന്നു നല്‍കിയ ഇതിഹാസകഥാകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഡി സി ബുക്‌സിന്റെയും ഒ.വി വിജയന്‍ സ്മാരകസമിതിയും സംയുക്താഭിമുഖ്യത്തില്‍ ഒരു നോവല്‍ ശില്പശാല സംഘടിപ്പിക്കുന്നു. 2019 ഒക്ടോബര്‍ 6,7,8 തീയതികളില്‍ പാലക്കാട്ടെ തസ്രാക്കില്‍ വെച്ചാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 6-ാം തീയതി വൈകിട്ട് 5 മണിക്ക് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ആഷാ മേനോന്‍ നോവല്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. പി.കെ.രാജശേഖരന്‍, ബെന്യാമിന്‍, സി.വി ബാലകൃഷ്ണന്‍, ടി.ആര്‍.അജയന്‍, ടി.കെ.നാരായണദാസ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തിലും തുടര്‍ന്ന് നടക്കുന്ന നോവല്‍ ശില്പശാലയിലും പങ്കെടുക്കുന്നു.

പ്രശസ്ത നോവലിസ്റ്റുകളും നിരൂപകരും നയിക്കുന്ന നോവല്‍ ശില്പശാലയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

Comments are closed.