DCBOOKS
Malayalam News Literature Website

‘നിശബ്ദ സഞ്ചാരങ്ങള്‍’ പിറവിയെടുത്തത് മൂന്ന് വര്‍ഷം നീണ്ട അദ്ധ്വാനത്തിനൊടുവില്‍: ബെന്യാമിന്‍

ലോകമെങ്ങും വിശ്രമമില്ലാതെ പണിയെടുക്കുന്ന മലയാളി നഴ്‌സമാരുടെ സഞ്ചാരചരിത്രത്തെ ആസ്പദമാക്കി രചിച്ച ‘നിശബ്ദ സഞ്ചാരങ്ങള്‍’ പിറവിയെടുത്തത് മൂന്ന് വര്‍ഷം നീണ്ട അദ്ധ്വാത്തിനൊടുവിലെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ഡി.സി ബുക്‌സിന്റെ 46-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന നിശബ്ദ സഞ്ചാരങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍യാത്രകളുടെ, പെണ്‍പ്രവാസത്തിന്റെ ആരും അടയാളപ്പെടുത്താത്ത കഥയാണ് ‘നിശബ്ദ സഞ്ചാരങ്ങള്‍’ എന്നും ഇത്തരം ഒരു നോവലിനെക്കുറിച്ച് ദീര്‍ഘകാലമായി ചിന്തിച്ചിരുന്നുവെന്നും  ബെന്യാമിന്‍ പറഞ്ഞു.

ഇന്നത്തേതുപോലെ യാത്രാസൗകര്യവും വാര്‍ത്താവിനിമ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കടലുകടന്ന മറിയാമ്മ എന്ന നഴ്‌സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങള്‍.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.