DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് 46-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

 

ഡി.സി ബുക്‌സിന്റെ 46-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ലോകമെങ്ങും വിശ്രമമില്ലാതെ പണിയെടുക്കുന്ന മലയാളി നഴ്‌സമാരുടെ സഞ്ചാരചരിത്രത്തെ ആസ്പദമാക്കി ബെന്യാമിന്‍ രചിച്ച ‘നിശബ്ദ സഞ്ചാരങ്ങള്‍‘ എന്ന നോവലിന്റെ പ്രകാശനചടങ്ങോടുകൂടിയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ എഴുത്തുകാരന്‍ ബെന്യാമിന്‍, രവി ഡിസി എന്നിവര്‍ സംസാരിച്ചു.

സെപ്തംബര്‍ 9 മുതല്‍ നടക്കുന്ന ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണ പരമ്പരയില്‍ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂര്‍, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ,  മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്,  തുടങ്ങിയവര്‍ ‘ഇന്ത്യ-ചൈന റിലേഷന്‍സ്’ , ‘നാഷണല്‍ എജ്യുക്കേഷന്‍ പോളിസി’ , എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസ്സെസ്‌മെന്റ്’ എന്നീ വിഷയങ്ങളില്‍ യഥാക്രമം പ്രഭാഷണം നടത്തും.

ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്യൂട്യൂബ് പേജുകളിലുടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

Comments are closed.