DCBOOKS
Malayalam News Literature Website

കവിയും ജ്ഞാനപീഠ അവാര്‍ഡ് ജേതാവുമായ കേദാര്‍ നാഥ് സിങ് (84) അന്തരിച്ചു

പ്രശസ്ത ഹിന്ദി കവിയും ജ്ഞാനപീഠ അവാര്‍ഡ് ജേതാവുമായ കേദാര്‍ നാഥ് സിങ് (84) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് ഡല്‍ഹി എഐഐഎംഎസിലാണ് അന്ത്യം.

ഉത്തര്‍പ്രദേശില്‍ ജനിച്ച കേദാര്‍ നാഥ് സിങ്ങിന്റെ കവിതകള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1989ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരവും 2013ല്‍ ജ്ഞാനപീഠവും ലഭിച്ചു. അകല്‍ മേന്‍ സാരാസ്, ബാഹ്, അബി ബികുല്‍ അബി, സമീന്‍ പാക്‌രഹേ ഹേ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതസമാഹാരങ്ങള്‍.

Comments are closed.