DCBOOKS
Malayalam News Literature Website

നീൽസൺ ബുക്ക് കോവിഡ് 19 ഇംപാക്ട് സർവേയിൽ നിങ്ങൾക്കും പങ്കാളിയാവാം 

കോവിഡ് 19 എന്ന മഹാമാരിയെ തുടർന്ന് ലോകരാജ്യങ്ങൾ ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി കടന്നു വന്ന രോഗവും രോഗത്തെ തുടർന്നുണ്ടായ ലോക്ഡൗണുമൊക്കെ മനുഷ്യനെ മാനസികമായും സാമ്പത്തികമായുമൊക്കെ വലിയ തോതിൽ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയം മാനസിക സംഘർഷങ്ങളെ ലഘൂകരിക്കുന്നതിനുൾപ്പെടെ പലരും പുസ്തകങ്ങളെയാണ് ചേർത്ത് നിർത്തിയത്.

കോവിഡ് എന്ന മഹാമാരിയെയും പിന്നീടുണ്ടായ ലോക്ടൗണിനെയുമൊക്കെ നിങ്ങളുടെ വായനാശീലം എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്  നീൽസൺ ബുക്ക് ഇന്ത്യ. ഇതിന്റെ ഭാഗമായി പ്രത്യേക സർവേയാണ് നീൽസൺ ബുക്ക് ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രിയവായനക്കാർക്കും സർവേയിൽ പങ്കെടുക്കാം. ഇന്ന് തന്നെ സർവേ പൂർത്തിയാക്കൂ.

https://wh1.snapsurveys.com/s.asp?k=158886537878

Comments are closed.