DCBOOKS
Malayalam News Literature Website

കെ.ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍’ പ്രീബുക്കിങ് തുടരുന്നു

QABAR by KR Meera
QABAR by KR Meera

കെ.ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍‘ വായനക്കാര്‍ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് കെ ആര്‍ മീരയുടെ കൈയ്യൊപ്പോട് കൂടി കോപ്പികള്‍ സ്വന്തമാക്കാം.

ബാബ്റി മസ്ജിദിന്‍റെ സ്ഥാനത്ത് ഒരു ക്ഷേത്രസമുച്ചയം ഉയരുമ്പോള്‍ ഈ ‘ഖബറി’ല്‍ പ്രതിധ്വനിക്കുന്നതു  മുന്‍വിധിയുടെയും  നീതിനിഷേധത്തിന്‍റെയും  കഥകള്‍ക്കുള്ളിലെ കഥകളാണ്.   സൈനുല്‍ ആബിദിന്‍റെ കവര്‍ ഡിസൈന്‍- കെ.ആര്‍ മീര

കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ വായനക്കാരനെ പിടിച്ചുലയ്ക്കുകയും പുരുഷചിന്തകള്‍ക്കുമേല്‍ ചോദ്യശരങ്ങള്‍ തൊടുക്കുകയും ചെയ്യുന്ന അതിശക്തമായ ആവിഷ്‌കരണശൈലിയാണ് കെ ആര്‍ മീര എന്ന എഴുത്തുകാരിയെ വായനക്കാര്‍ക്ക് പ്രിയങ്കരിയാക്കിയത്.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

കെ ആര്‍ മീരയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.